Image

തച്ചങ്കരിയെ സുപ്രധാന പദവിയില്‍ നിയമിച്ചതെന്തിന്‌?'; സര്‍ക്കാരിന്‌ ഹൈക്കോടതിയുടെ വിമര്‍ശനം

Published on 22 June, 2017
തച്ചങ്കരിയെ സുപ്രധാന പദവിയില്‍ നിയമിച്ചതെന്തിന്‌?'; സര്‍ക്കാരിന്‌ ഹൈക്കോടതിയുടെ വിമര്‍ശനം


എഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിര  ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കെ സുപ്രധാനപദവിയില്‍ അദ്ദേഹത്തെ നിയമിച്ചതെന്തിനാണെന്ന്‌ ഹൈക്കോടതി.പൊലീസ്‌ ആസ്ഥാനത്തെ തച്ചങ്കരിയുടെ നിയമനവുമായി ബന്ധപ്പെട്ട്‌ നല്‍കിയ ഹര്‍ജിയിലാണ്‌ ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍.

സര്‍ക്കാര്‍ സത്യവാങ്‌മൂലം നല്‍കാന്‍ ഇത്ര വൈകുന്നത്‌ എന്തുകൊണ്ടാണെന്നും ചോദിച്ച കോടതി ഈ മാസം 28ന്‌ മുമ്പ്‌ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. 

ഡിജിപി സെന്‍കുമാര്‍ വിരമിക്കാന്‍ കാത്തിരിക്കുകയാണോ വിവരങ്ങള്‍ നല്‍കാനെന്നും കോടതി ആരാഞ്ഞു. തച്ചങ്കരി ഉള്‍പ്പെട്ട കേസുകളുടെ വിവരങ്ങള്‍ നല്‍കാന്‍ നേരത്തെ കോടതി സര്‍ക്കാരിനോട്‌ നിര്‍ദേശിച്ചിരുന്നു. 

എന്നാല്‍ കേസ്‌ പരിഗണിച്ച ഇന്നും സര്‍ക്കാര്‍ സത്യവാങ്‌മൂലം നല്‍കിയില്ല. തുടര്‍ന്നാണ്‌ ഇനി കേസ്‌ പരിഗണിക്കുന്ന ബുധനാഴ്‌ച സത്യവാങ്‌മൂലം നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്‌.

സുപ്രീംകോടതിയില്‍ നടത്തിയ കേസിനൊടുവിലാണ്‌ സെന്‍കുമാര്‍ സംസ്ഥാന പൊലീസ്‌ മേധാവിയായി ചുമതലയേല്‍ക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക