Image

ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ പുതിയ ടെര്‍മിനല്‍ കണക്ഷന്‍

ജോര്‍ജ് ജോണ്‍ Published on 22 June, 2017
ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ പുതിയ ടെര്‍മിനല്‍ കണക്ഷന്‍
ഫ്രാങ്ക്ഫര്‍ട്ട്:  ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ പുതിയ ടെര്‍മിനല്‍ കണക്ഷന്‍ തുടങ്ങി. ടെര്‍മിനല്‍ 1 സി ഹാളില്‍ വരുന്ന യാത്രക്കാര്‍ക്ക് പുതിയ സ്‌കൈലൈന്‍ അതിവേഗ ഇലക്ട്രിക് ട്രെയിന്‍ കണക്ഷനിലൂടെ ടെര്‍മിനല്‍ 2 വിലേക്ക് പോകാം. ഈ പുതിയ ടെര്‍മിനല്‍ കണക്ഷനിലൂടെ യാത്രക്കാര്‍ക്ക് ടെര്‍മിനല്‍ 2 ല്‍ നിന്ന് പുറപ്പെടുന്ന കണക്ഷന്‍ ഫ്‌ളൈറ്റ് നഷ്ടപ്പെടാതെ യാത്ര ചെയ്യാന്‍ സാധിക്കും.

അതുപോലെ ടെര്‍മിനല്‍ 2 ല്‍ എത്തൂന്ന യാത്രക്കാര്‍ക്ക് ടെര്‍മിനല്‍ 1 ലേക്ക് രണ്ട് സ്‌കൈലൈന്‍ അതിവേഗ ഇലക്ട്രിക് ട്രെയിന്‍ കണക്ഷനുകള്‍ ഉപയോഗിക്കാം.  
ഇത് അന്തരാഷ്ട്ര യാത്രക്കാര്‍ക്ക് രണ്ട് ടെര്‍മിനുകളില്‍ നിന്നും പുറപ്പെടുന്ന കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ നഷ്ടപ്പെടാതെ യാത്ര ചെയ്യാന്‍ വളരെയേറെ പ്രയോജനപ്പെടും.



ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ പുതിയ ടെര്‍മിനല്‍ കണക്ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക