Image

കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സിനിമയിലേക്ക്‌

Published on 22 June, 2017
 കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സിനിമയിലേക്ക്‌
 ബെംഗളൂരു:  കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സിനിമയിലേക്ക്‌.സിനിമയിലും അദ്ദേഹം മുഖ്യമന്ത്രി തന്നെ ആണ്‌ എന്നുള്ളതാണ്‌ കൗതുകം. സിദ്ധരാമയ്യ എന്നു തന്നെയാണ്‌ കഥാപാത്രത്തിന്റെ പേരും. കവിത ലങ്കേഷ്‌ സംവിധാനം ചെയ്യുന്ന 'സമ്മര്‍ ഹോളിഡേയ്‌സ്‌' എന്ന ചിത്രത്തിലൂടെയാണ്‌ സിദ്ധരാമയ്യ വെള്ളിത്തിരയിലേക്കെത്തുന്നത്‌. 

കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മ്മിക്കുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും പുറത്തിറങ്ങും. സിദ്ധരാമയ്യ അഭിനയിക്കുന്ന രംഗങ്ങള്‍ ചിത്രീകരിക്കാനിരിക്കുന്നതേ ഉള്ളൂ. സിനിമയുടെ 80 ശതമാനം ചിത്രീകരണവും പൂര്‍ത്തിയായതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക