Image

ഡിസിപി യതീഷ്‌ ചന്ദ്രക്കെതിരെ ജേക്കബ്‌ തോമസ്‌

Published on 22 June, 2017
ഡിസിപി യതീഷ്‌ ചന്ദ്രക്കെതിരെ ജേക്കബ്‌ തോമസ്‌


കൊച്ചി: പുതുവൈപ്പിനിലെ ജനകീയ സമരത്തിനുനേരെ പൊലീസ്‌ നടത്തിയ ലാത്തിച്ചാര്‍ജിനെതിരെ ഡിജിപി ജേക്കബ്‌ തോമസ്‌. ജനങ്ങളെ മര്‍ദിച്ച പൊലീസ്‌ നടപടി ശരിയായില്ല. ജനങ്ങളെ സഹോദരന്മാരായി പൊലീസ്‌ കാണണം. കൊച്ചിയില്‍ ഹൈക്കോര്‍ട്ട്‌ ജംക്ഷന്‌ സമീപം പുതുവൈപ്പിലെ സമരക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും എതിരെ ഡിസിപി യതീഷ്‌ ചന്ദ്ര നടത്തിയ നരനായാട്ടിനെയും അദ്ദേഹം വിമര്‍ശിച്ചു.

ഏത്‌ ഉദ്യോഗസ്ഥന്‍ ജനങ്ങളെ മര്‍ദിച്ചാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുവൈപ്പിനിലെ ഐഒസിയുടെ പാചകവാതക സംഭരണ ശാലയ്‌ക്കെതിരെ രണ്ടുദിവസങ്ങളില്‍ പൊലീസ്‌ ലാത്തിച്ചാര്‍ജ്‌ നടത്തിയിരുന്നു. ഈ സമരത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഹൈക്കോര്‍ട്ട്‌ ജംക്ഷനില്‍ മാര്‍ച്ച്‌ നടത്തിയ പ്രതിഷേധക്കാരെ ഡിസിപി യതീഷ്‌ ചന്ദ്ര ക്രൂരമായി മര്‍ദിക്കുകയും ഏറെ വിവാദമാകുകയും ചെയ്‌തിരുന്നു.

ഡിസിപിക്കെതിരെ നടപടി വേണമെന്ന്‌ ഭരണപക്ഷത്ത്‌ നിന്നും വിഎസ്‌ അച്യുതാനന്ദന്‍, കാനം രാജേന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം പൊലീസ്‌ മേധാവി ടി.പി സെന്‍കുമാറാകട്ടെ യതീഷ്‌ ചന്ദ്രയുടെ നടപടിയില്‍ തെറ്റില്ലെന്നാണ്‌ പ്രതികരിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക