Image

ബുഷ് ജൂനിയറിന്റെയും ഒബാമയുടെയും ജനസമ്മിതി വര്‍ധിച്ചു: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 21 June, 2017
ബുഷ് ജൂനിയറിന്റെയും ഒബാമയുടെയും ജനസമ്മിതി വര്‍ധിച്ചു: ഏബ്രഹാം തോമസ്
വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പ് അധികാരത്തില്‍ വന്നതിന് ശേഷം തൊട്ടു മുന്‍പുണ്ടായിരുന്ന രണ്ട് പ്രസിഡന്റ്മാരുടെ ജനസമ്മിതി വളരെയധികം വര്‍ധിച്ചതായി പുതുയ സര്‍വ്വെ കണ്ടെത്തി. ഗാലപ്പ് പോളില്‍ ജോര്‍ജ് ഡബഌയു ബുഷിനും ബരാക്ക് ഒബാമയ്ക്കും 60% ന് അല്‍പം മുകളിലോ അല്‍പം താഴെയോ ജനസമ്മിതി ഉണ്ടെന്ന് പറഞ്ഞു.

ഇത് ബുഷ് ജൂനിയറിന്റെ കാര്യത്തില്‍ പ്രതീക്ഷിച്ചതില്‍ വളരെ കൂടുതലാണ്. ഡബഌയു അധികാരം ഒഴിയാറായപ്പോള്‍ 35% ജനപ്രിയതയാണ് ഉണ്ടായിരുന്നത്. സാമ്പത്തിക മാന്ദ്യവും ഒരു വിഭാഗം ജനങ്ങള്‍ കടുത്ത അതൃപ്തിയിലായിരുന്നു എന്നതും കാരണങ്ങളായി. എന്നാല്‍ 43-ാമത്തെ പ്രസിഡന്റായിരുന്ന ബുഷ് ജൂനിയറിനോട് ജനങ്ങള്‍ക്കുള്ള ഇഷ്ടം ഉയര്‍ന്ന് ഇപ്പോള്‍ 59% ആയി. കഴിഞ്ഞ വര്‍ഷം മാത്രം ഉയര്‍ന്നത് 7% ആണ്. കക്ഷി, രാഷ്ട്രീയഭേദമന്യേ ആണ് ഈ ഇഷ്ടപ്പെടല്‍. പ്രിയം കുറച്ച് വ്യക്തമാക്കുന്നത് യുവജനങ്ങള്‍ മാത്രമാണ്. 82% റിപ്പബ്ലിക്കനുകളും 41% ഡെമോക്രാറ്റുകളും ജൂനിയറിനെ ഇഷ്ടപ്പെടുന്നു. ഡെമോക്രാറ്റുകളിലെ ഒരു വിഭാഗം വലിയ മനസുമാറ്റമാണ് വ്യക്തമാക്കിയത്. ഒരു പക്ഷെകാലം മാറിയപ്പോള്‍ പഴയ അനിഷ്ടവും മാറിയതായിരിക്കും.


ഡബഌയുവിനെ ജനങ്ങള്‍ ഏറ്റവുമധികം ഇഷ്ടപ്പെട്ടത് 2001 സെപ്റ്റംബര്‍ 11 ന്റെ തൊട്ടടുത്ത മാസങ്ങളിലാണ്. അക്കാലത്ത് ജനസമ്മിതി 87% വരെ ആയി.
ഈ ഉയര്‍ച്ചയില്‍ നിന്നാണ് 2009 ല്‍ 35% ല്‍ എത്തിയത്. 2001 ല്‍ നേടിയ ജനപ്രീതി ഒരു സ്വപ്‌നമായി തന്നെ തുടരാനാണ് സാധ്യത എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

ഒബാമയുടെ കാര്യം വ്യത്യസ്തമാണ്. ഒരു വിഭാഗം ജനങ്ങള്‍ തീവ്രമായി ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ ജനസമ്മിതി 63% ആണ്. കഴിഞ്ഞ ജനുവരിയില്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഉണ്ടായ ഉയര്‍ച്ച 5% ആണ്. എങ്കിലും ഡെമോക്രാറ്റുകള്‍ക്കിടയില്‍ ഇത് 95% വും റിപ്പബ്ലിക്കനുകള്‍ക്കിടയില്‍ 22% വും ആണ് ആനുകൂല മനോഭാവം. ഒബാമ ഭരണ സമയത്ത് ഉണ്ടായിരുന്ന ജനപ്രീതിയും പിന്നീട് സംഭവിച്ച ധ്രുവീകരണ ചിന്തകളും ഇപ്പോഴും ജനസമ്മിതിക്ക് ഇളക്കം സംഭവിക്കുവാന്‍ കാരണമായിട്ടില്ല. എങ്കിലും ഏറ്റവുമധികം ഉയര്‍ന്ന ജനപ്രീതി വീണ്ടും നേടുവാന്‍ ഒബാമക്ക് കഴിഞ്ഞിട്ടില്ല.

മുന്‍ പ്രസിഡന്റ്മാരില്‍ ഏറ്റവുമധികം ജനസമ്മിതി നേടിയത് റൊണാള്‍ഡ് റീഗനാണ്. 2001 ല്‍ റീഗന്റെ ജനപ്രീതി 74% ആയിരുന്നു. മറ്റൊരു മുന്‍ പ്രസിഡന്റിനും ഇത്രയും ജനസമ്മിതി നേടാന്‍ കഴിഞ്ഞിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക