Image

വള്ളംകളി മത്സരത്തിന് ആവേശകരമായ പ്രതികരണം; ടീം രജിസ്‌ട്രേഷനുള്ള അവസാന തീയതി ജൂണ്‍ 25ന്

Published on 21 June, 2017
വള്ളംകളി മത്സരത്തിന് ആവേശകരമായ പ്രതികരണം; ടീം രജിസ്‌ട്രേഷനുള്ള അവസാന തീയതി ജൂണ്‍ 25ന്


      ലണ്ടന്‍: യുക്മയുടെ നേതൃത്വത്തില്‍ ജൂലൈ 29ന് വാര്‍വിക്ഷെയറില്‍ നടത്തപ്പെടുന്ന വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ടീം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂണ്‍ 25 ഞായറാഴ്ച്ച വൈകുന്നേരം അഞ്ചുവരെയായിരിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ മാമ്മന്‍ ഫിലിപ്പ് അറിയിച്ചു.

യൂറോപ്പില്‍ ആദ്യമായി മലയാളികളുടെ നേതൃത്വത്തില്‍ നടക്കുവാന്‍ പോകുന്ന വള്ളംകളി മത്സരത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ആദ്യമായി നടക്കുവാന്‍ പോകുന്ന മത്സരമായതിനാല്‍ ആവശ്യത്തിന് ടീമുകള്‍ ലഭ്യമാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നുവെങ്കിലും ബ്രിട്ടണിലെ പ്രധാന നഗരങ്ങളില്‍ നിന്നുമുള്ള മലയാളി സംഘടനകളുടെ അകമഴിഞ്ഞ പിന്തുണയാണ് ടീമുകളെ സംഘടിപ്പിക്കുന്നതിന് ലഭ്യമായത്. മത്സരത്തിനായി രജിസ്റ്റര്‍ ചെയ്ത ടീമുകളുടെ വിശദമായ വിവരങ്ങള്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി കഴിഞ്ഞാല്‍ പ്രസിദ്ധീകരിക്കുന്നതാവും. യുക്മയുടെ അംഗ അസോസിയേഷനുകളുടെ നേതൃത്വത്തിലും അതിനു പുറമെയുമുള്ള ടീമുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്. 

പ്രാദേശിക അസോസിയേഷനുകള്‍, വിവിധ സ്‌പോര്‍ട്ട്‌സ് ക്ലബ്ബുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബോട്ട് ക്ലബ്ബുകളായി ടീമുകളെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓരോ ബോട്ട് ക്ലബ്ബുകളിലും 20 അംഗ ടീം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മത്സരം നടത്തപ്പെടുന്ന വള്ളങ്ങള്‍ കേരളത്തിലെ ചുരുളന്‍, വെപ്പ് വള്ളങ്ങള്‍ക്ക് സമാനമായ ചെറുവള്ളങ്ങളായിരിക്കും. ടീം ഒന്നിന് 300 പൗണ്ട് രജിസ്‌ട്രേഷന്‍ ഫീസ്. എന്നാല്‍ പ്രാദേശിക മലയാളി അസോസിയേഷനുകള്‍, ക്ലബ്ബുകള്‍ എന്നിവര്‍ക്ക് ഫീസിനത്തില്‍ ഇളവുകളുണ്ട്.

ടീം രജിസ്‌ട്രേഷന്‍ വിശദവിവരങ്ങള്‍ക്ക്: 

ഇമെയില്‍: secretary@uukma.org

ജയകുമാര്‍ നായര്‍:07403 223066
ജേക്കബ് കോയിപ്പള്ളി:07402 935193

പരിപാടിയുടെ വിശദ വിവരങ്ങള്‍ക്ക്; മാമ്മന്‍ ഫിലിപ്പ്: 07885467034, സ്‌പോണ്‍സര്‍ഷിപ്പ് വിവരങ്ങള്‍ക്ക്; റോജിമോന്‍ വര്‍ഗ്ഗീസ്: 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക