Image

ക്‌നാനായ അതിഭദ്രാസന വിദ്യാര്‍ത്ഥി യുവജന ധ്യാനം ജൂണ്‍ 24ന്

Published on 21 June, 2017
ക്‌നാനായ അതിഭദ്രാസന വിദ്യാര്‍ത്ഥി യുവജന ധ്യാനം ജൂണ്‍ 24ന്
ബെര്‍മിംഗ്ഹാം: മലങ്കര സുറിയാനി ക്‌നാനായ അതിഭദ്രാസന വിദ്യാര്‍ത്ഥി യുവജന ധ്യാനം ജൂണ്‍ 24നു ശനിയാഴ്ച ബെര്‍മിംഗ്ഹാം നടത്തപ്പെടും. അതിനുള്ള ക്രമീകരങ്ങള്‍ നടന്നു വരുന്നതായി ഫാ. ജോമോന്‍ പുന്നൂസ്, ഫാ. സജി ഏബ്രഹാം എന്നിവര്‍ അറിയിച്ചു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എല്ലാ യുവജനങ്ങള്‍ക്കും വേണ്ടിയാണ് ഇപ്രാവിശ്യം ധ്യാനം സംഘടിപ്പിക്കുന്നത്. രാവിലെ 9.30ന് അവസാനിക്കും. രാവിലെ പ്രഭാതപ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ധ്യാനം വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥനയോടെ സമാപിക്കും. 10.30ന് ക്ലാസ് ഫാ. ഡോ. തോമസ് ജേക്കബ് മണിമലയുടെ നേതൃത്വത്തില്‍ നടക്കും. 

വിഷയം: സഭയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പങ്ക്. ഉച്ചയ്ക്ക് രണ്ടിന് ധ്യാനത്തിന് ഫാ. ജിന്‍സണ്‍ മുട്ടത്ത്കുന്നേല്‍ നേതൃത്വം നല്‍കും. 12 വയസിനു താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ധ്യാനം ക്രമീകരിച്ചിട്ടുണ്ട്. യുകെയിലെ എല്ലാ പള്ളികളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും യുവജനങ്ങളും മാതാപിതാക്കളും ധ്യാനത്തില്‍ വന്നു സംബന്ധിക്കും.

റിപ്പോര്‍ട്ട്: തോമസ് മാത്യു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക