നര്‍മ്മം മാത്രമല്ല തനിക്ക് വഴങ്ങുന്നതെന്ന് പുതിയ ചിത്രത്തിലൂടെ തെളിയിക്കാനിരിക്കുകയാണ് സജു നവോദയ (പാഷാണം ഷാജി). കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ സജുവിനെ കേന്ദ്രകഥാപാത്രമാക്കി ജസ്പാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'എന്റെ കല്ലുപെന്‍സില്‍'. കുശിനിക്കാരന്‍ പാച്ചന്‍ എന്ന തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രത്തെയാണ് സജു അവതരിപ്പിക്കുന്നത്. ചിത്രം ഉടന്‍ റിലീസിനായി തയ്യാറെടുക്കുകയാണ്.