Image

പുതുവൈപ്പ്‌ എല്‍പിജി പ്‌ളാന്റ്‌ നിര്‍മ്മാണം നിര്‍ത്തിവയ്‌ക്കും

Published on 21 June, 2017
പുതുവൈപ്പ്‌ എല്‍പിജി പ്‌ളാന്റ്‌ നിര്‍മ്മാണം നിര്‍ത്തിവയ്‌ക്കും


തിരുവനന്തപുരം :പുതുവൈപ്പ്‌ എല്‍പിജി പ്‌ളാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പാരിസ്ഥിതികാനുമതി, തീരദേശ പരിപാലന നിയമം എന്നിവയില്‍ ചട്ടലംഘനം ഉണ്ടായിട്ടുണ്ടോ എന്ന്‌ പരിശോധിക്കാന്‍ വിദഗ്‌ധ സമിതിയെ നിയോഗിക്കും. 

സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട്‌ എല്ലാവരും അംഗീകരിക്കും. പുതുവൈപ്പില്‍ പാചകവാതക സംഭരണപ്‌ളാന്റ്‌ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ബുധനാഴ്‌ച ചേര്‍ന്ന യോഗമാണ്‌ തീരുമാനം എടുത്തത്‌.

റിപ്പോര്‍ട്ടില്‍ തീരുമാനമുണ്ടാകുന്നതുവരെ നിര്‍മ്മാണം നിര്‍ത്തിവെക്കുമെന്ന്‌ എസ്‌ ശര്‍മ്മ എംഎല്‍എ, സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ്‌ എന്നിവര്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക