Image

പാകിസ്‌താന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതില്‍ ആഹ്ലാദപ്രകടനം: കാസര്‍ഗോഡ്‌ 23 യുവാക്കള്‍ക്കെതിരെ കേസ്‌

Published on 21 June, 2017
പാകിസ്‌താന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതില്‍ ആഹ്ലാദപ്രകടനം: കാസര്‍ഗോഡ്‌ 23 യുവാക്കള്‍ക്കെതിരെ കേസ്‌

കാസര്‍ഗോഡ്‌: ബദിയടുക്കയില്‍ ചാംപ്യന്‍സ്‌ ട്രോഫിയില്‍ പാകിസ്‌താന്‍ ക്രിക്കറ്റ്‌ ടീമിന്റെ വിജയം ആഘോഷിച്ച 23 പേര്‍ക്കെതിരെ കേസ്‌.

പാകിസ്‌താന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതില്‍ ആഹ്ലാദംപ്രകടനം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്‌തു എന്ന പരാതിയെ തുടര്‍ന്നാണ്‌ ബദിയടുക്ക പൊലീസ്‌ കേസെടുത്തത്‌.
ഞായറാഴ്‌ച്ച രാത്രി പതിനൊന്നുമണിയോടെ കുമ്പഡാജെ ചക്കുടലിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്‌. മഷൂദ്‌, റസാഖ്‌ ചക്കുള, സിറാജ്‌ എന്നിവര്‍ക്കും കണ്ടാലറിയുന്ന മറ്റുള്ളവര്‍ക്കുമെതിരെയാണ്‌ കുറ്റം ചുമത്തിയിരിക്കുന്നത്‌.

 ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 143,147(അന്യായമായ സംഘം ചേരല്‍), 286,153(ജനങ്ങളെ ഭയപ്പെടുത്തും ഭീതം പടക്കം പൊട്ടിക്കല്‍),1 49(സംഘം ചേര്‍ന്ന്‌ കുഴപ്പം സൃഷ്ടിക്കല്‍) എന്നീവകുപ്പുകളാണ്‌ യുവാക്കള്‍ക്ക്‌ മേല്‍ ചുമത്തിയിരിക്കുന്നത്‌. കേസില്‍ ആരെയും അറസ്റ്റ്‌ ചെയ്‌തിട്ടില്ല.

ബിജെപി കുമ്പഡാജെ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ രാജേഷ്‌ ഷെട്ടി നല്‍കിയ പരാതിയിലാണ്‌ പൊലീസ്‌ നടപടി. മത്സരം കഴിഞ്ഞതിന്‌ ശേഷം യുവാക്കള്‍ 'പാകിസ്‌താന്‍ സിന്ദാബാദ്‌, ഇന്ത്യ മൂര്‍ദാബാദ്‌' എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും പടക്കം പൊട്ടിച്ചെന്നും ബിജെപി നേതാവ്‌ പരാതിയില്‍ ആരോപിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക