Image

പനി തടയാന്‍ സംസ്ഥാനത്ത്‌ വ്യാപക ശുചീകരണ പദ്ധതിയുമായി സര്‍ക്കാര്‍

Published on 21 June, 2017
പനി തടയാന്‍ സംസ്ഥാനത്ത്‌ വ്യാപക ശുചീകരണ പദ്ധതിയുമായി സര്‍ക്കാര്‍


തിരുവനന്തപുരം: പനി വ്യാപനം തടയാന്‍ വാര്‍ഡുതലങ്ങളില്‍ സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ശുചീകരണ പ്രവര്‍ത്തനായി ഈ മാസം 23 ന്‌ ജില്ലാതലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകനയോഗവും സര്‍വ്വകക്ഷിയോഗവും ചേരുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

27,28,29 തീയതികളില്‍ സംസ്ഥാനത്താകെ സംയുക്ത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പനി ബാധിത പ്രദേശങ്ങളെ തീവ്രതയ്‌ക്ക്‌ അനുസരിച്ച മൂന്ന്‌ മേഖലകളാക്കി തിരിച്ചാണ്‌ പ്രത്യേക പ്രതിരോധ പ്രവര്‍ത്തനവും ബോധവത്‌കരണവും നടത്തുക.

 പനി പ്രതിരോധ മേഖലകളെ ഹൈ റിസ്‌ക്‌ , മോഡേറ്റ്‌ റിസ്‌ക്‌, ലോ റിസ്‌ക്‌ എന്നിങ്ങനെ തിരിക്കും.  മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക