Image

'കൊച്ചിയില്‍ പ്രധാനമന്ത്രിക്ക്‌ സുരക്ഷാഭീഷണി ഉണ്ടായിരുന്നു; ഡിജിപി പറഞ്ഞത്‌ ശരിവെച്ച്‌ മുഖ്യമന്ത്രി

Published on 21 June, 2017
  'കൊച്ചിയില്‍ പ്രധാനമന്ത്രിക്ക്‌ സുരക്ഷാഭീഷണി ഉണ്ടായിരുന്നു; ഡിജിപി പറഞ്ഞത്‌ ശരിവെച്ച്‌ മുഖ്യമന്ത്രി


കൊച്ചി മെട്രൊയുടെ ഉദ്‌ഘാടനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക്‌ സുരക്ഷാഭീഷണി ഉണ്ടായിരുന്നുവെന്ന്‌ മുഖ്യമന്ത്രി പിണറായി. ക്യാബിനറ്റ്‌ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ്‌ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌.

 പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട്‌ തീവ്രവാദ ഭീഷണി ഉണ്ടായിരുന്നുവെന്ന ഡിജിപിയുടെ പരാമര്‍ശത്തെയാണ്‌ മുഖ്യമന്ത്രി ഇതിലൂടെ ശരിവെച്ചത്‌. സുരക്ഷാഭീഷണി ഉണ്ടായിരുന്നു. പ്രത്യേക പ്രശ്‌നമുണ്ടെന്ന്‌ അവര്‍ പറഞ്ഞിരുന്നു. അവര്‍ അത്‌ പുറത്തുവിടാതിരുന്നതാണെന്നും പിണറായി വ്യക്തമാക്കി. 

 പുതുവൈപ്പിനെക്കുറിച്ചുളള ചോദ്യങ്ങള്‍ക്ക്‌ ഇന്ന്‌ സമരക്കാരുടെ പ്രതിനിധികളുമായി യോഗം വിളിച്ചിട്ടുണ്ട്‌, അതിനാല്‍ ഇതുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ ഒരു കമന്റിലേക്ക്‌ കടക്കുന്നത്‌ അഭംഗിയാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മെട്രൊ ഉദ്‌ഘാടനത്തിനായി എത്തുന്ന പ്രധാനമന്ത്രിക്ക്‌ പോകേണ്ട വഴിയിലാണ്‌ സമരക്കാര്‍ തടസമുണ്ടാക്കാന്‍ ശ്രമിച്ചതെന്നായിരുന്നു ഇന്നലെ ഡിജിപി സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകരോട്‌ വ്യക്തമാക്കിയത്‌. പ്രധാനമന്ത്രിക്കെതിരെ കൊച്ചിയില്‍ തീവ്രവാദ ഭീഷണിയുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ്‌ സമരക്കാരെ നീക്കിയത്‌. പൊലീസ്‌ അവരുടെ ഉത്തരവാദിത്വമാണ്‌ നിറവേറ്റിയത്‌. യതീഷ്‌ ചന്ദ്ര ചെയ്‌തതില്‍ തെറ്റില്ല. മാധ്യമങ്ങളാണ്‌ തെറ്റായ വാര്‍ത്ത നല്‍കിയതെന്നും ഡിജിപി പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക