Image

ഡയമണ്ട്‌ നെക്ലേസ്‌

Published on 01 March, 2012
ഡയമണ്ട്‌ നെക്ലേസ്‌
ലാല്‍ ജോസ്‌ സംവിധാനം ചെയ്യുന്ന ഡയമണ്ട്‌ നെക്ലേസിന്റെ ചിത്രീകരണം ആരംഭിച്ചു. ദുബായിലെ ബര്‍ദുബായിലെ മുസല്ലാ ടവറിലായിരുന്നു ഈ ചിത്രത്തിനു തുടക്കമിട്ടത്‌.

ഡോ. അരുണ്‍ എന്ന ഇതിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ഫഹദ്‌ ഫാസിലാണ്‌. പാലക്കടവ്‌ ഗ്രാമത്തില്‍നിന്നും ദുബായിലെത്തിയ ഡോ. അരുണിന്റെ ജീവിതത്തിലേക്ക്‌ മൂന്നു വ്യത്യസ്‌ത സ്‌ത്രീകഥാപാത്രങ്ങളുടെ സാന്നിധ്യമുളവാകുന്നു. അവരുമായുള്ള ഡോ. അരുണ്‍കുമാറിന്റെ ബന്ധങ്ങളാണ്‌ തികച്ചും രസാവഹമായി അവതരിപ്പിക്കുന്നത്‌.

മായ- പാരീസില്‍നിന്നും ഈ നഗരത്തിലെത്തി ഇന്നിപ്പോള്‍ ഒരു ബ്യൂട്ടി പാര്‍ലറിന്റെ ഉടമ. സംവൃത അവതരിപ്പിക്കുന്ന കഥാപാത്രം. കലാമണ്‌ഡലം രാജശ്രീ. കലാമണ്‌ഡലത്തില്‍നിന്നും വിവിധ നടനകലകള്‍ അഭ്യസിച്ചെത്തിയ പെണ്‍കുട്ടി. സൂര്യാ ടിവിയിലെ ഒരു പരിപാടിയിലൂടെ ലാല്‍ ജോസ്‌ കണെ്‌ടത്തിയ അനുശ്രീ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലക്ഷ്‌മി. ഒരു തമിഴ്‌ നഴ്‌സ്‌. സെക്കന്‍ഡ്‌ ഷോയിലെ നായികയായ ഗൗതമി നായരാണ്‌ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ദുബായ്‌ നഗരത്തിലെ ഉയര്‍ന്ന ജീവിതനിലവാരങ്ങളില്‍ ജീവിക്കുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങലും ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നുണ്‌ട്‌.

ശ്രീനിവാസന്‍, ജഗതി, രോഹിണി, സീമാ ജി. നായര്‍, മിഥുന്‍, രമേശ്‌ എന്നിവരും അരുണ്‍കുമാര്‍ എന്ന ഒരു പുതുമുഖ നടനെയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. ഒപ്പം ഏതാനും പ്രവാസി മലയാളികളും ഈ ചിത്രത്തിലുണ്‌ട്‌. റഫീഖ്‌ അഹമ്മദിന്റെ ഗാനങ്ങള്‍ക്ക്‌ വിദ്യാസാഗര്‍ ഈണം പകരുന്നു. സമീര്‍ താഹിറാണ്‌ ഛായാഗ്രാഹകന്‍. ഡോ. ഇക്‌ബാല്‍ കുറ്റിപ്പുറമാണ്‌ തിരക്കഥാകൃത്ത്‌. അറബിക്കഥയ്‌ക്കുശേഷം ലാല്‍ ജോസും ഇക്‌ബാല്‍ കുറ്റിപ്പുറവും ഒന്നിച്ചുചേരുന്ന ചിത്രംകൂടിയാണിത്‌.വാഴൂര്‍ ജോസ്‌
ഡയമണ്ട്‌ നെക്ലേസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക