Image

യുകെകെസിഎ കണ്‍വന്‍ഷന്‍: ക്‌നാനായ ആവേശം അലതല്ലുന്ന സ്വാഗതസംഘം

Published on 20 June, 2017
യുകെകെസിഎ കണ്‍വന്‍ഷന്‍: ക്‌നാനായ ആവേശം അലതല്ലുന്ന സ്വാഗതസംഘം

ചെല്‍ട്ടണ്‍ഹാം: ഇത്തവണത്തെ യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന് സ്വാഗതഗാനവും നൃത്തവുമായിരിക്കും. പതിവിനു വ്യത്യസ്തമായി ക്‌നാനായ സമുദായം ആവേശം അലതല്ലുന്ന സ്വാഗതഗാനം മനോഹരമായി സംഗീതസംവിധാനം ചെയ്തിരിക്കുന്നത് സിനിമ,സംഗീത സംവിധായകനായ ഷാന്റി ആന്റണി അങ്കമാലിയാണ്. ആലാപനം പിറവം വില്‍സണനും അഫ്‌സലും. രചന ലെസ്റ്റര്‍ യുണിറ്റിലെ സുനില്‍ ആല്‍മതടത്തിലാണ്.

നൂറിലധികം ക്‌നാനായ യുവതി യുവാക്കന്മാര്‍ അണിനിരക്കുന്ന സ്വാഗതനനൃത്തം അതി ബൃഹത്തായ വേദിയില്‍ നിറഞ്ഞാടുന്‌പോള്‍ പാട്ടിന്റെ ചടുതലയും ആവേശവും ഓരോ ക്‌നാനായക്കാരനും കൈയടി നേടുമെന്ന എന്ന കാര്യത്തില്‍ സംശയവുമില്ല. സ്വാഗതനൃത്ത പരിശീലനം ഈമാസം 30, ജൂലൈ ഒന്ന്, രണ്ട് തീയതികളില്‍ യുകെകെസിഎ ആസ്ഥാനമന്ദിരത്ത് നടത്തപ്പെടും. കലാഭവന്‍ നൈസാണ് നൃത്താവിഷ്‌ക്കാരനും പരിശീലിപ്പിക്കുന്നത്.

ജൂലൈ എട്ടിന് ചെല്‍ട്ടണ്‍ഹാമിലെ ജോക്കി ക്ലബിലാണ് ഇത്തവണത്തെ കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നത്. സ്വാഗതഗാന നൃത്തത്തിന്റെ കോര്‍ഡിനേറ്റര്‍ യുകെകെസിഎ വൈസ് പ്രസിഡന്റ് ജോസ് വാലച്ചിറയും ട്രഷറര്‍ ബാബു തോട്ടവുമാണ്. യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുറി ചെയര്‍മാനായിട്ടുള്ള കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സെക്രട്ടറി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ്‌ജോസ് വാലച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കുളം, ജോ. ട്രഷറര്‍ ഫിന്നില്‍ കളത്തില്‍കോട്ട്, അഡ്വൈസര്‍മാരായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക