Image

ഡോക്യുമെന്ററികള്‍ക്ക് വിലക്ക് ; മൂന്നു സംവിധായകര്‍ ഹൈക്കോടതിയെ സമീപിയ്ക്കുന്നു

Published on 20 June, 2017
ഡോക്യുമെന്ററികള്‍ക്ക് വിലക്ക് ; മൂന്നു സംവിധായകര്‍ ഹൈക്കോടതിയെ സമീപിയ്ക്കുന്നു
തങ്ങളുടെ ചിത്രങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരേ മൂന്നു ഡോക്യുമെന്ററി സംവിധായകര്‍ കേരള ഹൈക്കോടതിയെ സമീപിക്കുന്നു.

കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ രോഹിത് വെമുല ആത്മഹത്യ, ജെ.എന്‍.യു. പ്രക്ഷോഭങ്ങള്‍ എന്നിവ ഉള്‍പ്പെടെ മൂന്ന് ചലച്ചിത്രസംവിധായകരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു.

കേന്ദ്രം അനുമതി നിഷേധിച്ചതിനാല്‍ നിയമപരമായ പരിഹാരം തേടാനുള്ള ഒരേയൊരു വഴിയെന്ന നിലയിലാണ് കോടതിയെ സമീപിക്കുന്നതെന്ന് പരാതിക്കാരില്‍ ഒരാള്‍ പറഞ്ഞു.

അഞ്ചുദിവസത്തെ മേളയില്‍ 210 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ 170 എണ്ണം സെന്‍സര്‍ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റില്ലാത്തവയാണ്.

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ രോഹിത് വെമുലയുടെ മരണത്തെക്കുറിച്ചുള്ള, 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയാണ് ദി അണ്‍ബെയറബിള്‍ ബീയിങ് ഒഫ് ലൈറ്റ്‌നസ്. ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെക്കുറിച്ചുള്ള 19 മിനിറ്റ് ദൈര്‍ഘ്യമുള്ള 'മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്' , 16 മിനിറ്റുള്ള 'ഇന്‍ ദ ഷേഡ് ഒഫ് ഫാളന്‍ ചിനാര്‍ എന്നീ ചിത്രങ്ങള്‍ക്കാണ് അനുമതി നിഷേധിക്കപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക