Image

കളിക്കാരുമായി ഭിന്നത; ക്രിക്കറ്റ്‌ ടീം പരിശീലക സ്ഥാനത്തുനിന്ന്‌ അനില്‍ കുംബ്ലെ രാജിവച്ചു

Published on 20 June, 2017
കളിക്കാരുമായി ഭിന്നത;  ക്രിക്കറ്റ്‌ ടീം പരിശീലക സ്ഥാനത്തുനിന്ന്‌ അനില്‍ കുംബ്ലെ രാജിവച്ചു


ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം പരിശീലക സ്ഥാനത്തുനിന്ന്‌ അനില്‍ കുംബ്ലെ രാജിവച്ചു. ക്യാപ്‌റ്റന്‍ വിരാട്‌ കോഹ്ലിയുമായും ടീം അംഗങ്ങളുമായുള്ള ഭിന്നതയേത്തുടര്‍ന്നാണ്‌ കുംബ്ലെ രാജിവച്ചത്‌. രാജിക്കത്ത്‌ കുംബ്ലെ ബിസിസിഐക്ക്‌ നല്‍കി.

കുംബ്‌ളെ ഇല്ലാതെയാണു ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ഇന്ന്‌ വെസ്റ്റ്‌ ഇന്‍ഡീസിലേക്ക്‌ യാത്ര തിരിച്ചത്‌. ഐസിസി വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ കുംബ്‌ളെ വെസ്റ്റ്‌ ഇന്‍ഡീസിലേക്കു പോകുന്നില്ലെന്നാണ്‌ വിശദീകരിച്ചിരുന്നത്‌. ഇതിനുപിന്നാലെയാണ്‌ രാജിക്കത്ത്‌ കൈമാറിയിരിക്കുന്നത്‌.

കോഹ്ലിയുടെ അനിഷ്ടം മാത്രമല്ല കാരണമെന്നും സീനിയര്‍ താരങ്ങള്‍ക്ക്‌ കുംബ്ലെയോട്‌ താല്‍പര്യമില്ലെന്നുമാണ്‌ ബിസിസിഐയുമായി ബന്ധമുള്ള കേന്ദ്രങ്ങളുടെ വെളിപ്പെടുത്തലുകള്‍. ടീമിലുള്ള സീനിയര്‍ താരങ്ങള്‍ ഡ്രസിംഗ്‌ റൂമില്‍ കുംബ്ലെയുടെ സാന്നിധ്യം ഇഷ്ടപ്പെടുന്നില്ല. കോഹ്ലിയും ഇവര്‍ക്കൊപ്പം നില്‍ക്കുന്നു. ഇതാണ്‌ അനില്‍ കുംബ്ലെയുടെ പിന്‍മാറ്റത്തിന്‌ കാരണമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക