Image

ഒളിവിലായിരുന്ന ജസ്റ്റിസ്‌ കര്‍ണനെ കോയമ്പത്തൂരില്‍ നിന്ന്‌ അറസ്റ്റ്‌ ചെയ്‌തു

Published on 20 June, 2017
ഒളിവിലായിരുന്ന ജസ്റ്റിസ്‌ കര്‍ണനെ കോയമ്പത്തൂരില്‍ നിന്ന്‌ അറസ്റ്റ്‌ ചെയ്‌തു



കോയമ്പത്തൂര്‍ : കോടതിയലക്ഷ്യ കേസില്‍ ആറു മാസം തടവിനു ശിക്ഷിക്കപ്പെട്ട്‌ ഒളിവിലായിരുന്ന ജസ്റ്റിസ്‌ സി എസ്‌ കര്‍ണന്‍ അറസ്റ്റില്‍. ഒന്നരമാസമായി ഒളിവിലായിരുന്ന കര്‍ണനെ കോയമ്പത്തൂരില്‍നിന്നാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന അദ്ദേഹത്തെ തമിഴ്‌നാട്‌ബംഗാള്‍ പൊലീസ്‌ സംയുക്തമായാണു പിടികൂടിയത്‌.

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്‌ജിയായിരുന്ന കര്‍ണന്‍ അടുത്തിടെ വിരമിച്ചിരുന്നു
കര്‍ണനെ ചെന്നൈയില്‍ എത്തിച്ചശേഷം ബുധനാഴ്‌ച്ച കൊല്‍ക്കത്തയിലേക്ക്‌ കൊണ്ടു പോകുമെന്നാണ്‌ വിവരം.

സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസുമാരടക്കമുള്ളവരെ വിമര്‍ശിച്ചതിനും ഇവര്‍ക്കുനേരെ നിയമനടപടിക്ക്‌ ഒരുങ്ങിയതിനുമാണ്‌ ജസ്റ്റിസ്‌ കര്‍ണനെതിരെ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചത്‌. മെയ്‌ 10 മുതല്‍ കൊല്‍ക്കത്തയില്‍നിന്നുള്ള സംഘം ജസ്റ്റിസ്‌ കര്‍ണനുവേണ്ടി ചെന്നൈയില്‍ തമ്പടിച്ചിരിക്കുകയായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക