Image

ട്രൈസ്റ്റേറ്റ് കേരളാ ഫോറം 56 കാര്‍ഡ് ഗെയിം ഫിലാഡല്‍ഫിയയില്‍

ജോര്‍ജ്ജ് ഓലിക്കല്‍ Published on 20 June, 2017
ട്രൈസ്റ്റേറ്റ് കേരളാ ഫോറം 56 കാര്‍ഡ് ഗെയിം ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ 2017-ലെ സംയുക്ത ഓണാഘോഷത്തോടനുബന്ധിച്ച് 56 കാര്‍ഡ്‌ഗെയിം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 19 ശനിയാഴ്ച രാവിലെ 9:00 മുതല്‍ വൈകുന്നേരം 5:00 വരൈ സീറോമലബാര്‍ ഓഡിറ്റോറിയം (608 വെല്‍ഷ്‌റോഡ് 19115) ലാണ് മത്‌സരം ക്രമീകരിച്ചിരിക്കുന്നത്.

വിന്‍സന്റ് ഇമ്മാനുവല്‍, മാത്യു ജോസഫ് കോഡിനേറ്റഴ്‌സായുള്ള കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഒന്നാം സമ്മാനം 750 ഡോളറും ട്രോഫിയും, രണ്ടാം സമ്മാനം 400 ഡോളറുംട്രോഫിയുംമറ്റ്ആകര്‍ഷക സമ്മാനങ്ങളും നല്‍കുമെന്ന്ചീഫ്‌കോഡിനേറ്റര്‍ വിന്‍സന്റ്് ഇമ്മാനുവല്‍ പറഞ്ഞു.

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് ഹെല്‍ത്ത് കെയര്‍ സ്റ്റാറ്റ്‌ഹോം കെയറും കാഷ്മീര്‍ ഗാര്‍ഡന്‍ സൂപ്പര്‍ മാര്‍ക്കറ്റുമാണ്. മത്‌സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീംമുകള്‍ 50ഡോളര്‍ നല്‍കി രജിസ്റ്റര്‍ ചെയ്തിരിക്കണം.

കാര്‍ഡ്‌ഗെയിംമിന്റെ ആദ്യ രജിസ്റ്ററേഷന്‍ ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ മുന്‍ ചെയര്‍മാന്‍ ഫീലിപ്പോസ് ചെറിയാനില്‍ നിന്ന് ചീഫ്‌കോഡിനേറ്റര്‍ വിന്‍സന്റ് ഇമ്മാനുവല്‍ സ്വീകരിച്ചുകൊണ്ട് ഉത്ഘാടനം നിര്‍വ്വഹിച്ചു.

ട്രൈസ്‌സ്റ്റേറ്റ് കേരളാ ഫോറത്തിന്റെ 2017-ലെ ഓണാഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കുന്ന പരിപാടിയാണ് ഇതെന്നും തുടര്‍ന്ന് അടുക്കളത്തോട്ട മത്‌സരം, ഗ്രൂപ്പ് ഡാന്‍സ് മത്‌സരം എന്നിവയും സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ റോണി വറുഗീസ് പറഞ്ഞു.

56 കാര്‍ഡ്‌ഗെയിംമില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക വിന്‍സന്റ് ഇമ്മാനുവല്‍ (ചീഫ്‌കോഡിനേറ്റര്‍): 215-880-3341, മാത} ജോസഫ് (കോഡിനേറ്റര്‍): 215-742-4587, റോണിവറുഗീസ് (ചെയര്‍മാന്‍): 267-243-9229,സുമോദ് നെല്ലിക്കാല (ജനറല്‍സെക്രട്ടറി): 267-322-8527, ടി.ജെ. തോംസണ്‍ (ട്രഷറര്‍): 215-429-2442
ട്രൈസ്റ്റേറ്റ് കേരളാ ഫോറം 56 കാര്‍ഡ് ഗെയിം ഫിലാഡല്‍ഫിയയില്‍ട്രൈസ്റ്റേറ്റ് കേരളാ ഫോറം 56 കാര്‍ഡ് ഗെയിം ഫിലാഡല്‍ഫിയയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക