Image

ലോംഗ്‌ഐലന്റ് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയില്‍ വി. തോമാശ്ശീഹായുടേയും വി. അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 20 June, 2017
ലോംഗ്‌ഐലന്റ് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയില്‍ വി. തോമാശ്ശീഹായുടേയും വി. അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍
ന്യൂയോര്‍ക്ക്: ലോംഗ്‌ഐലന്റിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധ തോമാശ്ശീഹായുടേയും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ ഇദംപ്രഥമമായി സംയുക്തമായി ജൂലൈ രണ്ടാം തീയതി ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് അത്യാഢംഭരപൂര്‍വ്വം ആഘോഷിക്കുന്നു.

തിരുനാള്‍ കുര്‍ബാനയ്ക്ക് മുന്‍ വികാരി ഫാ. ലിഗോരി ജോണ്‍സണ്‍ ഫിലിപ്പ്‌സ്, ഫാ. ഡേവി കാവുങ്കല്‍ സി.എം.ഐ, ഫാ. ബിജു നാറാണത്ത് സി.എം.ഐ എന്നിവരും മറ്റ് അനവധി വൈദീകരും ഒത്തുചേരും. ഇക്കൊല്ലത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് തോമസ് & എല്‍സി നെടുനിലത്ത് (കൊട്ടീലിയന്‍ റെസ്റ്റോറന്റ്) ഫാമിലിയാണ്.

വികാരി ഫാ. ജോണ്‍ മേലേപ്പുറം, കൈക്കാരന്മാരായ ജയിംസ് തോമസ്, ജേക്കബ് മുടുക്കോടില്‍, ബിജു പുതുശേരി, വിന്‍സെന്റ് വാതപ്പിള്ളി, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരും, ജോര്‍ജ് നമ്പ്യാപറമ്പില്‍, അലക്‌സ് മഞ്ചേരില്‍, ജെറിക്‌സ് എന്നിവരുടെ നേതൃത്വത്തിലുള്ള അള്‍ത്താര ശുശ്രൂഷകരും, മേരിക്കുട്ടി മൈക്കിളിന്റെ നേതൃത്വത്തിലുള്ള ഗാനശുശ്രൂഷകരും ഒത്തൊരുമിച്ച് തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

തിരുനാളിന് ഒരുക്കമായുള്ള നൊവേനയും കൊടിയേറ്റവും ജൂണ്‍ 23-നു വെള്ളിയാഴ്ച വൈകിട്ട് 7.30-ന് നടക്കും. എല്ലാവരേയും തിരുനാള്‍ ആഘോഷങ്ങളിലേക്ക് വികാരിയും കൈക്കാരന്മാരും, തിരുനാള്‍ പ്രസുദേന്തിയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു.
ലോംഗ്‌ഐലന്റ് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയില്‍ വി. തോമാശ്ശീഹായുടേയും വി. അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ലോംഗ്‌ഐലന്റ് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയില്‍ വി. തോമാശ്ശീഹായുടേയും വി. അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ലോംഗ്‌ഐലന്റ് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയില്‍ വി. തോമാശ്ശീഹായുടേയും വി. അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ലോംഗ്‌ഐലന്റ് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയില്‍ വി. തോമാശ്ശീഹായുടേയും വി. അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ലോംഗ്‌ഐലന്റ് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയില്‍ വി. തോമാശ്ശീഹായുടേയും വി. അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക