Image

ഡിജിപി സെന്‍കുമാറിനെതിരെ സിപിഐ

Published on 20 June, 2017
ഡിജിപി  സെന്‍കുമാറിനെതിരെ സിപിഐ


പുതുവൈപ്പ്‌ സമരത്തിനു നേരെ പൊലീസ്‌ നടത്തിയ കൈയ്യേറ്റത്തെ ന്യായീകരിച്ച ഡിജിപി ടിപി സെന്‍കുമാറിനെതിരെ സിപിഐ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. പുതുവൈപ്പ്‌ സമരക്കാര്‍ ഡല്‍ഹിയിലുള്ള പ്രധാനമന്ത്രിയെ എങ്ങനെ തടയുമെന്നാണ്‌ സെന്‍കുമാര്‍ പറയുന്നതെന്ന്‌ കാനം രാജേന്ദ്രന്‍ ചോദിച്ചു. 

സമരത്തിന്‌ തീവ്രവാദ ബന്ധമുണ്ടെന്ന്‌ പറയുന്നത്‌ സമരക്കാരെ അപഹസിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുവൈപ്പിനില്‍ എത്തി സമരക്കാരെ നേരില്‍ കാണുകയായിരുന്നു അദ്ദേഹം.

ഡിജിപിയുടേത്‌ ഫാസിസ്റ്റ്‌ മനോഭാവമാണെന്ന്‌ സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. സാമാന്യ ബുദ്ധിയുള്ളവര്‍ക്ക്‌ മനസിലാക്കാന്‍ കഴിയാത്ത ഡിജിപിയുടെ ന്യായീകരണം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

പുതുവൈപ്പിനിലെ ജനങ്ങള്‍ നടത്തുന്ന സമരത്തിനുനേരെ പൊലീസ്‌ നടത്തിയ നരനായാട്ടിനെ ന്യായീകരിച്ച്‌ ഡിജിപി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക