Image

കാസര്‍ഗോട്ടെ ഗാസ റോഡ്‌ വിവാദത്തില്‍

Published on 20 June, 2017
കാസര്‍ഗോട്ടെ ഗാസ റോഡ്‌ വിവാദത്തില്‍


കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ തിരുത്തി ജുമാമസ്‌ജിദിനരികിലെ ഗാസ റോഡ്‌ വിവാദത്തി
ല്‍ ..

ഗാസാ സ്‌ട്രീറ്റ്‌ എന്ന്‌ റോഡിന്‌ നാമകരണം ചെയ്‌തതിന്‌ പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്ന്‌ ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ കഴിഞ്ഞ ആഴ്‌ചയിലാണ്‌. ബി.ജെ.പിയുടെ ജില്ലാഘടകവും വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്‌ രംഗത്തെത്തിയിരുന്നു.

കാസര്‍ഗോഡെ തുരുത്തി ജുമാ മസ്‌ജിദിലേക്കുള്ള റോഡിനായിരുന്നു ഗാസ സ്‌ട്രീറ്റ്‌ എന്ന്‌ പേര്‌ നല്‍കിയത്‌. കാസര്‍ഗോഡ്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീറായിരുന്നു അടുത്തിടെ റോഡിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌.

എന്നാല്‍ ഇസ്രയേല്‍ ഈജിപ്‌ത്‌ അതിര്‍ത്തിയിലെ ഗാസ എന്ന പേര്‌ ഇവിടെ ഉപയോഗിച്ചതില്‍ വലിയ ദുരൂഹതയുണ്ടെന്ന നിലയിലായിരുന്നു പല റിപ്പോര്‍ട്ടുകളും. എന്നാല്‍ ഇത്തരത്തിലുള്ള ആരോപണങ്ങളിലൊന്നും യാതൊരു കഴമ്പുമില്ലെന്ന്‌ അവിടുത്തെ നാട്ടുകാര്‍ തന്നെ പറയുന്നു.

ഗാസ റോഡ്‌ വിവാദത്തിലാകുമ്പോള്‍ ശ്രദ്ധേയമാകുകയാണ്‌  ഫലസ്‌തീനിലെ റാമല്ലയിലെ പ്രധാന റോഡുകളായ ഇന്ത്യാ റോഡും മഹാത്മാഗാന്ധി റോഡും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക