Image

എന്റെ കേരളം (കവിത: ഫൈസല്‍ മാറഞ്ചേരി)

Published on 18 June, 2017
എന്റെ കേരളം (കവിത: ഫൈസല്‍ മാറഞ്ചേരി)
കടലും മലയും അതിരിടുന്ന കേരളം
പുഴയും കായലും ഇണ ചേരുന്ന കേരളം
കാടും പടലും മരതഭംഗി തീര്‍ത്ത കേരളം
വയലും തോടും ഇടവഴിയും ഇടതിങ്ങി നിന്ന കേരളം
കേര നിരകള്‍ കുട നിവര്‍ത്തി കാത്ത കേരളം
സര്‍വ്വ മത സാഹോദര്യം കാത്ത് പോന്ന കേരളം
പള്ളിയും പള്ളിക്കൂടങ്ങളും വിദ്യ പകര്‍ന്ന കേരളം
നൊമ്പരങ്ങളകറ്റാന്‍ അമ്പലങ്ങള്‍ നിറഞ്ഞ കേരളം
സദ്യയും ബിരിയാണിയും രുചിക്കൂട്ട് തീര്‍ത്ത കേരളം
പൂക്കളും പഴങ്ങളും വര്‍ണാഭമാക്കിയ കേരളം
നന്മയും സാന്ത്വനവും കൈവിടാത്ത കേരളം
സംസ്ക്കാര സമ്പന്നമായി നില നില്‍ക്കണമെന്റെ കേരളം
എന്നുമെന്നും എന്റെ കേരളം, എന്റെ കേരളം.
Join WhatsApp News
vayanakaaran 2017-06-18 11:52:25
ഇതൊക്കെ വായിക്കാൻ ഒരു സുഖം. അതിന്റെ അർത്‌ഥവും സുഖകരം.  എന്റെ പൊന്നു കർത്താവേ ആധുനിക എന്ന പേരിൽ ആളുകൾ എഴുതുന്നത് വായിക്കാൻ ഇടവരല്ലേ. ആമേൻ...
Faizal 2017-06-18 23:54:59
വായനയ്ക്ക് നന്ദി വായനക്കാരൻജി , നല്ല വാക്കുകൾക്കും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക