Image

ഉണ്ണി ആറിന്റെ കഥയില്‍ ഗിരീഷ്‌ മനോയുടെ 'പ്രതി പൂവന്‍കോഴി' വരുന്നു

Published on 16 June, 2017
ഉണ്ണി ആറിന്റെ കഥയില്‍ ഗിരീഷ്‌ മനോയുടെ 'പ്രതി പൂവന്‍കോഴി' വരുന്നു


കൊച്ചി : നി കൊ ഞാ ചാ, ലവകുശ എന്നീ സിനിമകളുടെ സംവിധായകന്‍ ഗിരീഷ്‌ മനോയുടെ അടുത്ത ചിത്രം 'പ്രതി പൂവന്‍കോഴി'. ഉണ്ണി ആറിന്റെ രചനയിലാണ്‌ ചിത്രം ഒരുങ്ങുന്നത്‌.

പുതിയ ചിത്രത്തെക്കുറിച്ച്‌ സംവിധായകന്‍ തന്റെ ഫേസ്‌ബുക്കിലൂടെയാണ്‌ അറിയിച്ചത്‌. ഷെബിന്‍ ബെക്കര്‍ ആണ്‌ നിര്‍മ്മാണം. ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നത്‌ പുതുമുഖങ്ങളാണ്‌.

നടന്‍ നീരജ്‌ മാധവ്‌ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രം ലവകുശ പൂര്‍ത്തിയാക്കിയ ശേഷം പ്രതി പൂവന്‍കോഴിയുടെ ചിത്രീകരണം ആരംഭിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക