കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247,
'മെല്ലെ'യിലെ ഗാനങ്ങള്‍ റിലീസ് ചെയ്‌തു. ഡോ. ഡൊണാള്‍ഡ് മാത്യു ഈണം പകര്‍ന്ന
മൂന്ന് ഗാനങ്ങളും വിജയ് ജേക്കബിന്റെ ഒരു ഗാനവുമാണ്
ആല്‍ബത്തിലുള്ളത്.
പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍:
1. കൊഞ്ചി
കൊഞ്ചി പൂക്കും
പാടിയത്: ശ്വേത മോഹന്‍
ഗാനരചന: രാജീവ് ആലുങ്കല്‍
സംഗീതം: ഡോ. ഡൊണാള്‍ഡ് മാത്യു
2. ഹൃദയം
പാടിയത്: വിജയ്
യേശുദാസ്
ഗാനരചന: രാജീവ് ആലുങ്കല്‍
സംഗീതം: ഡോ. ഡൊണാള്‍ഡ്
മാത്യു
3. മെല്ലെ മനസ്സിനുള്ളില്‍
പാടിയത്: ശ്വേത മോഹന്‍, ഡോ.
ഡൊണാള്‍ഡ് മാത്യു
ഗാനരചന: രാജീവ് ആലുങ്കല്‍
സംഗീതം: ഡോ. ഡൊണാള്‍ഡ്
മാത്യു
4. പുഞ്ചപ്പാടത്തെ
പാടിയത്: വൈക്കം വിജയലക്ഷ്‌മി
ഗാനരചന:
സന്തോഷ് വര്‍മ്മ
സംഗീതം: വിജയ് ജേക്കബ്
പാട്ടുകള്‍ കേള്‍ക്കാന്‍:
https://www.youtube.com/watch?v=ToEuVieahQc
നവാഗതനായ ബിനു ഉലഹന്നാന്‍
തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അമിത് ചക്കാലക്കല്‍, തനൂജ
കാര്‍ത്തിക്, ജോജു ജോര്‍ജ്, ജോയ് മാത്യു, പി ബാലചന്ദ്രന്‍, വിവേക് ഭാസ്‌ക്കര്‍
ഹരിദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം സന്തോഷ്
അനിമയും ചിത്രസംയോജനം സുനീഷ് സെബാസ്‌റ്യനുമാണ് നിര്‍വഹിച്ചിരിക്കുന്നത്.
പശ്ചാത്തല സംഗീതം വിജയ് ജേക്കബിന്റേതാണ്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക്
പാര്‍ട്‌ണര്‍. ജോണി സി ഡേവിഡ് ആണ് ത്രിയേക പ്രൊഡക്ഷന്‍സ്‌ന്റെ ബാനറില്‍ ചിത്രം
നിര്‍മിച്ചിരിക്കുന്നത്.
മ്യൂസിക്247നെ കുറിച്ച്:
കഴിഞ്ഞ നാല്
വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആണ്
മ്യൂസിക്247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട് ട്രാക്കുകളുടെ
ഉടമസ്ഥാവകാശം മ്യൂസിക്247നാണ്. അങ്കമാലി ഡയറീസ്, ഒരു മെക്‌സിക്കന്‍ അപാരത,
ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി
ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്, ചാര്‍ലി,
കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ് ആര്‍ യു, കിസ്‌മത്ത്,വിക്രമാദിത്യന്‍, മഹേഷിന്റെ
പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ് ഇവയില്‍ ചിലത്.