Image

യു എന്‍ ട്രൈബ്യൂണലില്‍ ജഡ്ജി ആയി ആദ്യ ഇന്ത്യക്കാരി തിരഞ്ഞെടുക്കപ്പെട്ടു.

ജോര്‍ജ് ജോണ്‍ Published on 16 June, 2017
യു എന്‍ ട്രൈബ്യൂണലില്‍ ജഡ്ജി ആയി ആദ്യ ഇന്ത്യക്കാരി തിരഞ്ഞെടുക്കപ്പെട്ടു.
ഫ്രാങ്ക്ഫര്‍ട്ട്:  ഐക്യരാഷ്ട്രസഭയുടെ നീതിന്യായ സമിതിയിലേക്ക് ഇന്ത്യക്കാരിയായ അന്താരാഷ്ട്ര നിയമ വിദഗ്ദ്ധ നീരു ഛദ്ദയെ തിരഞ്ഞെടുത്തു. സമുദ്രവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുന്ന യു എന്‍ സമിതിയിലാണ് ജഡ്ജി ആയി നീരു തിരഞ്ഞെടുക്കപ്പെട്ടത്. ഈ സ്ഥാനത്തെ ആദ്യ ഇന്ത്യക്കാരിയാണ് നീരു ഛദ്ദ.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലല്‍ മുഖ്യ നിയമോപദേശക സ്ഥാനത്ത് നിയമിതയായ ആദ്യ വനിത കൂടിയായ നീരു ഛദ്ദ. ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര സമുദ്ര നിയമ ട്രൈബ്യൂണലില്‍ ജഡ്ജിയായി ഒമ്പത് വര്‍ഷമാണ് നീരു ഛദ്ദ പ്രവര്‍ത്തിക്കുക. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ ആദ്യ വട്ട വോട്ടെടുപ്പില്‍ തന്നെ അവര്‍ വിജയിച്ചു. ഏഷ്യ പസഫിക് ഗ്രൂപ്പില്‍ നിന്ന് ഏറ്റവും കൂടുതല് (120) വോട്ടുകളാണ് ഛദ്ദക്ക്് ലഭിച്ചത്. ഇന്തോനേഷ്യയില്‍ നിന്നുള്ള സ്ഥാനാര്‍ഥിക്ക് 58, ലെബനന്‍ സ്ഥാനാര്‍ഥിക്ക് 60, തായ്‌ലാന്‍ഡ് സ്ഥാനാര്‍ഥിക്ക് 86 വോട്ടുകളും ലഭിച്ചു. രണ്ടാം വട്ട വോട്ടെടുപ്പില്‍ ഏഷ്യ പെസഫിക് ഗ്രൂപ്പില്‍ നിന്ന് തായ്‌ലാന്‍ഡ് പ്രതിനിധിയും വിജയിച്ചു. ഏഴ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടന്നത്.

നീരു ഛദ്ദയുടെ വിജയത്തില്‍ യു എന്നിലെ ഇന്ത്യയുടെ സ്ഥിരാംഗം സയ്യിദ് അക്ബറുദ്ദീന്‍ സന്തോഷം പ്രകടിപ്പിച്ചു. അന്താരാഷ്ട്ര സമുദ്ര തര്‍ക്കങ്ങളില്‍ ഇന്ത്യ കൈക്കൊള്ളുന്ന നിലപാടുകള്‍ക്ക് ലഭിച്ച അംഗീകാരമാണ് ഈ വിജയമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍, പ്രശസ്ത ഇന്ത്യന്‍ നിയമജ്ഞനായ പി ചന്ദ്രശേഖര റാവു ട്രൈബ്യൂണലില്‍ ജഡ്ജിയായി പ്രവര്‍ത്തിക്കുന്നുണ്ട്. 1996 ല്‍ തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹത്തിന്റെ കാലാവധി ഈ വര്‍ഷം അവസാനിക്കും.



യു എന്‍ ട്രൈബ്യൂണലില്‍ ജഡ്ജി ആയി ആദ്യ ഇന്ത്യക്കാരി തിരഞ്ഞെടുക്കപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക