Image

നോര്‍വേയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബുര്‍ഖ നിരോധിക്കുന്നു

Published on 14 June, 2017
നോര്‍വേയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബുര്‍ഖ നിരോധിക്കുന്നു


      ഓസ്ലോ: മുഖം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രധാരണം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരോധിക്കാനുദ്ദേശിക്കുന്ന ബില്‍ നോര്‍വീജിയന്‍ സര്‍ക്കാര്‍ അവതരിപ്പിക്കും. നഴ്‌സറികള്‍ മുതല്‍ യൂണിവേഴ്‌സിറ്റികള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതിന്റെ പരിധിയില്‍ വരും.

വിദ്യാര്‍ഥികളും അധ്യാപകരും തമ്മിലുള്ള ശരിയായ ആശയവിനിമയത്തിന് ഇത്തരം വസ്ത്രധാരണ രീതി തടസമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. കണ്‍സര്‍വേറ്റീവുകളും കുടിയേറ്റവിരുദ്ധരും വലതുപക്ഷക്കാരും ചേര്‍ന്നുള്ള മുന്നണിയാണ് നോര്‍വേയില്‍ ഭരണം കൈയാളുന്നത്. മുന്നണി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം തന്നെ നല്‍കിയ വാഗ്ദാനമായിരുന്നു ഇത്തരമൊരു നിരോധനം.

നിയമത്തിന്റെ കരട് തയാറാക്കിയ ശേഷം, ഇതു ബാധിക്കുന്നവരുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെ പിന്തുണയ്ക്കുമെന്നും അടുത്ത വര്‍ഷം ബില്‍ പാസാകുമെന്നുമാണ് കരുതുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക