Image

ബി ഫ്രണ്ട്‌സ് ഓണാഘോഷത്തോടൊപ്പം ലൈവ് മ്യൂസിക് ഷോ

Published on 14 June, 2017
ബി ഫ്രണ്ട്‌സ് ഓണാഘോഷത്തോടൊപ്പം ലൈവ് മ്യൂസിക് ഷോ


      സൂറിച്ച്: ഓണം എന്നും മലയാളിക്ക് ഒരു വികാരം ആണ്. അതുകൊണ്ടു തന്നെ മലയാളിത്തത്തോടെ ആഘോഷിക്കാനാണ് നമുക്കേവര്‍ക്കും ഇഷ്ടം. അതുകൊണ്ടാണ് ബി ഫ്രണ്ട്‌സിന്റെ ഈ വര്‍ഷത്തെ ഓണാഘോഷത്തോടൊപ്പം ലൈവ് മ്യൂസിക് ഷോയും സംഘടിപ്പിക്കുന്നത്. 

സെപ്റ്റംബര്‍ രണ്ടിന് (ശനി) നടക്കുന്ന മ്യൂസിക് ഷോയില്‍ പ്രശസ്ത ഗായകരായ രഞ്ജിനി ജോസ്, നജീം അര്‍ഷാദ്, പ്രദീപ് ബാബു എന്നിവരോടൊപ്പം യാസിര്‍ അഷ്‌റഫ്, ലിജോ ലിനോസ് തുടങ്ങിയവരും അസോസിയേഷന്റെ സ്വന്തം കലാപ്രതിഭകളും സുഹൃത്തുക്കളും അണിയിച്ചൊരുക്കുന്ന കലാവിരുന്നും ആഘോഷത്തിന്റെ ഭാഗമായിരിക്കും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക