Image

ബ്രിസ്‌റ്റോളിനെ സംഗീത സാന്ദ്രമാക്കി വില്‍സ്വരാജും സംഘവും

Published on 12 June, 2017
ബ്രിസ്‌റ്റോളിനെ സംഗീത സാന്ദ്രമാക്കി വില്‍സ്വരാജും സംഘവും


      ബ്രിസ്‌റ്റോള്‍: സംഗീതത്തിന്റെ ആനന്ദനടനത്തില്‍ ആറാടിച്ച് വില്‍സ്വരാജും സംഘവും സംഘടിപ്പിച്ച സംഗീതസന്ധ്യ യുകെയിലെ സംഗീതപ്രേമികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി. ഏറെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് പ്രമുഖ ചലച്ചിത്ര പിന്നണി ഗായകനായ വില്‍സ്വരാജ് യുകെയുടെ മണ്ണിലെത്തിയത്. മലയാളികളുടെ അഭിമാനമായ ഗാനഗന്ധര്‍വ്വന്റെ സംഗീത രീതികളോട് താതാത്മ്യം പ്രാപിക്കുന്ന സ്വരമാധുരിയുമായി വില്‍സ്വരാജ് ഗാനങ്ങള്‍ ആലപിക്കുന്‌പോള്‍ സദസ് അക്ഷരാര്‍ത്ഥത്തില്‍ ആ രാഗമാധുരിയില്‍ ലയിച്ചു ചേര്‍ന്നു.

വില്‍സ്വരാജിനൊപ്പം കഴിഞ്ഞ വര്‍ഷത്തെ യുക്മ സ്റ്റാര്‍ സിംഗര്‍ ജേതാവ് അനുചന്ദ്ര, സ്റ്റീഫന്‍ ദേവസിയുടെ കുശ് ലോഷ് സംഗീത സന്ധ്യയുടെ ജേതാവ് സന്ദീപ്,വില്‍സ്വരാജിനെ പോലും വിസ്മയിപ്പിച്ച കെന്റില്‍ നിന്നുള്ള കൊച്ചുമിടുക്കി ഹെലന്‍ റോബര്‍ട്ട്, അലന്‍, ബ്രയാന്‍, പവിത്ര, മഴവില്‍ സംഗീതത്തിന്റെ ജീവാത്മാവും പരമാത്മാവുമായി മാറിയ അനീഷ്, ടെസ തുടങ്ങിയവരും ബ്രിസ്‌റ്റോള്‍ ഗാനസന്ധ്യയില്‍ ഗാനങ്ങള്‍ ആലപിച്ചു.

വൈകുന്നേരം ആറിനാണ് ബ്രിസ്‌റ്റോള്‍ ഗാനസന്ധ്യക്ക് തുടക്കമായത്. പ്രോഗ്രാമിന്റെ മുഖ്യസ്‌പോണ്‍സറായ ഇന്‍ഫിനിറ്റി ഫിനാന്‍സിയേഴ്‌സ് ഡയറക്ടര്‍ ജെഗി ജോസഫ് വില്‍സ്വരാജിനെ വേദിയിലേക്ക് ആനയിച്ചു. യേശുദാസിന്റെ സഹയാത്രികനായ പ്രശസ്ത സംഗീതജ്ഞന്‍ രാജഗോപാല്‍ കോങ്ങാട് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് ഗാനസന്ധ്യയ്ക്ക് വില്‍സ്വരാജ് തുടക്കം കുറിച്ചത്. ഈശോ’ എന്ന ആല്‍ബത്തിലെ ന്ധയഹോവ തന്‍ ആലയത്തില്‍’...’ എന്ന ഗാനത്തോടെയാണ് അദ്ദേഹം കാണികളുടെ ഹൃദയത്തിലേക്ക് രാഗമാധുരി പകര്‍ന്നു നല്‍കിയത്. 

വില്‍സ്വരാജിലൂടെ തുടക്കമിട്ട ഭാവസാന്ദ്രമായ ഗാനങ്ങള്‍ മറ്റ് ഗായകരിലൂടെ പുതിയ ഉയരങ്ങളിലെത്തി. മികവാര്‍ന്ന ശബ്ദം കൊണ്ട് സദസിനെ വിസ്മയിച്ച് എല്ലാ പാട്ടുകളും മനോഹരമായി ആലപിച്ച ഗായകര്‍ മനോഹരമായ നിമിഷങ്ങളാണ് കേള്‍വിക്കാര്‍ക്ക് സമ്മാനിച്ചത്.

ബ്രിസ്‌റ്റോളിലെ പ്രശസ്ത അവതാരകന്‍ അനില്‍ മാത്യു തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അവതരണമികവ് പ്രകടിപ്പിച്ച് പരിപാടി കൂടുതല്‍ ആസ്വാദ്യമാക്കി. ബെറ്റര്‍ ഫ്രെയിംസ് ഡയറക്ടര്‍ രാജേഷ് നടേപ്പള്ളി ചടങ്ങില്‍ സ്വാഗതം ആശംസിച്ചു.രാജേഷ് പൂപ്പാറ നന്ദി അറിയിച്ചു. ബെറ്റര്‍ ഫ്രെയിംസ് യുകെയുടെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാ. പോള്‍ വെട്ടിക്കാട്ട് നിര്‍വഹിച്ചു. 

ലൈവ് ഓര്‍ക്കസ്ട്രയുടെ അകന്പടിയോടെയാണ് പരിപാടി അരങ്ങേറിയത്. ശബ്ദവും വെളിച്ചവും സിനോയും അനിലും ചേര്‍ന്ന് കൈകാര്യം ചെയ്തപ്പോള്‍ കീ ബോര്‍ഡ് മിഥുന്‍, ഗിത്താര്‍ സാബു ജോസ്, ഡ്രംസ് ഗണേഷ് കുബ്ലെ, തബല സന്ദീപ് പോപാക്ടര്‍ എന്നിവര്‍ കൈകാര്യം ചെയ്തു.

യുകെയിലെ പ്രഗല്‍ഭരായ മോര്‍ട്‌ഗേജ് ആന്‍ഡ് ഇന്‍ഷ്വറന്‍സ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ് ലിമിറ്റഡും നെപ്ട്യൂണ്‍ ട്രാവല്‍ ലിമിറ്റഡും ലണ്ടന്‍ മലയാളം റേഡിയോയും ചേര്‍ന്നാണ് പരിപാടി സ്‌പോണ്‍സര്‍ ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക