Image

നിദ്രയ്ക്ക് സമ്മിശ്ര പ്രതികരണം

Published on 29 February, 2012
നിദ്രയ്ക്ക് സമ്മിശ്ര പ്രതികരണം
ഭരതന്റെ മകന്‍ സിദ്ധാര്‍ഥ് റീമേക്ക് ചെയ്ത പിതാവിന്റെ മാസ്റ്റര്‍പീസ് ചിത്രങ്ങളിലൊന്നായ 'നിദ്ര' തീയേറ്ററുകളിലെത്തി. നിദ്രയോട് സമ്മിശ്ര പതികരണമാണ് തീയേറ്ററുകളില്‍ ലഭിച്ചത്. ആദ്യ ദിനങ്ങളില്‍ പല തീയേറ്ററുകളിലും ആളുകള്‍ കയറാത്തതിനെ തുടര്‍ന്ന് ചിത്രം മാറ്റിത്തുടങ്ങി. ഇതിനെതിരെ സംവിധായകന്‍ സിദ്ധാര്‍ത്ഥ തന്നെ രംഗത്തെത്തി.

രാജു നാണംകുണുങ്ങിയും അന്തര്‍മുഖനുമാണ്. മറ്റു ചെറുപ്പക്കാരെപ്പോലെ തിരക്കിട്ട ജീവിതത്തിനിടയില്‍ പരക്കംപായുന്ന ഒരു വ്യക്തിയല്ല. തന്റേതായ ഒരു ലോകത്ത് കൊച്ചുകൊച്ചു കണ്ടുപിടിത്തങ്ങളുടെ ലോകത്ത് രാജു ഒതുങ്ങിക്കഴിയുകയാണ്. എല്ലാവിധ സുഖസൗകര്യങ്ങളോടെ കഴിയാന്‍ ഭാഗ്യമുള്ള ബന്ധുബലമുള്ള രാജു എപ്പോഴും ഒറ്റയ്ക്കാണ്. അതുകൊണ്ട് പെരുമാറ്റവും പ്രവര്‍ത്തിയും കണ്ട് ചിലര്‍ രാജുവിനെ വട്ടനെന്നും വിളിക്കാറുണ്ട്.

പക്ഷേ, രാജു മനസു തുറക്കാറുണ്ട്. അശ്വതിയുടെ സാമീപ്യത്തില്‍ രാജു ഹൃദയംതുറന്ന് സംസാരിക്കും. കളിക്കൂട്ടുക്കാരിയാണ് അശ്വതി. ആളുകള്‍ എന്തുപറഞ്ഞാലും രാജുവിന്റെ മനസുനിറയെ സ്‌നേഹമാണെന്നു വിശ്വസിക്കുന്നവളാണ് അശ്വതി. സ്‌നേഹനിധിയായ അമ്മയുടെ മരണശേഷം രാജുവിന്റെ മനോവിഷമം ഒരു പരിധിവരെ അകറ്റിയത് അശ്വതിയായിരുന്നു. ബിസിനസ് കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ ചേട്ടന്‍ വിശ്വന്‍ പലപ്പോഴും പറയാറുണെ്ടങ്കിലും അതൊന്നും രാജു ശ്രദ്ധിക്കുന്നേയില്ല. ഒരു ഉത്തരവാദിത്വവുമില്ലാതെ ഒരു പൊങ്ങുതടിപോലെ കഴിയുന്ന രാജവിന്റെ ജീവിതം എത്രനാള്‍ ഇങ്ങനെ?

അതിനൊരു പ്രതിവിധിയായിട്ടായിരുന്നു രാജു- അശ്വതിയുടെ വിവാഹം വീട്ടുകാര്‍ തീരുമാനിച്ചത്. രണ്ടുപേരും വിവാഹിതരായി. പക്ഷേ, കണക്കുകൂട്ടലുകള്‍ തെറ്റി. പ്രവചനത്തിന്റെ തീവ്രതയില്‍ സംജാതമാകുന്ന ചില പ്രശ്‌നങ്ങള്‍ ജീവിതത്തെ അപ്പാടെ മാറ്റിമറിച്ചു. തുടര്‍ന്നു രാജുവിന്റെയും അശ്വതിയുടെയും ജീവിതത്തില്‍ മാത്രമല്ല അവരുടെ കുടുംബത്തിലുമുണ്ടാകുന്ന സംഘര്‍ഷഭരിതമായ പ്രശ്‌നങ്ങളാണ് നിദ്രയില്‍ ദൃശ്യവത്കരിക്കുന്നത്. മൂന്നു പതിറ്റാണ്ടുകള്‍ക്ക് പ്രണയത്തിന്റെ തീവ്രതയ്ക്ക് പുത്തന്‍ ഭാഷ്യം രചിച്ച ഭരതന്റെ നിദ്ര കാലത്തിന്റെ പുത്തന്‍ തുടിപ്പുകളുമായി വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഭരതന്റെ പുത്രനും യുവനടനുമായ സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനംചെയ്യുന്ന ഇതിന്റെ നിദ്ര ഫെബ്രുവരി 24ന് രമ്യാ റിലീസ് തിയേറ്ററിലെത്തിക്കുകയാണ്.

രാജുവായി സിദ്ധാര്‍ഥ് ഭരതന്‍തന്നെ അഭിനയിക്കുമ്പോള്‍ അശ്വതിയായി പ്രത്യക്ഷപ്പെടുന്നത് റിമ കല്ലുങ്കലാണ്. വിശ്വനായി പ്രത്യക്ഷപ്പെടുന്നത് ജിഷ്ണുവാണ്. തലൈവാസല്‍ വിജയ്, രാജീവ് പരമേശ്വരന്‍, വിജയ് മേനോന്‍, മണികണ്ഠന്‍ പട്ടാമ്പി, മാസ്റ്റര്‍ അജ്മല്‍, സരയു, കെ.പി.എ.സി ലളിത, കവിത, ശോഭാ മോഹന്‍, അംബികാ മോഹന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.മലയാള സിനിമയ്ക്ക് പുതിയ രുചിഭേദങ്ങളുടെ കൂട്ട് പകര്‍ന്നുനല്‍കിയ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയുടെ നിര്‍മാതാക്കളായ സദാനന്ദന്‍ രാങ്കോരത്ത്, ഡെബോ ബ്രൊറോമണ്ഡല്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സമീര്‍ താഹിര്‍ നിര്‍വഹിക്കുന്നു. ലുക്ക് സാം ക്രിയേഷന്‍സിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം സന്തോഷ് എച്ചിക്കാനം എഴുതുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകരുന്നത് ജാസി ഗിഫ്റ്റാണ്.

കല- സിറിള്‍ കുരുവിള, മേക്കപ്- റഹിം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം- വേലയാധന്‍ കീഴില്ലം, സ്റ്റില്‍സ്- റോഷന്‍, എഡിറ്റര്‍- ഭവന്‍, അസോസിയേറ്റ് ഡയറക്ടര്‍- സാഗര്‍, സംവിധാന സഹായികള്‍- സബാഹുദ്ദീന്‍, ശ്യാം, ശശി, വിതരണം- രമ്യാ റിലീസ്.

നിദ്രയ്ക്ക് സമ്മിശ്ര പ്രതികരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക