Image

ഫ്രാങ്ക്ഫര്‍ട്ടില്‍ മാതൃസമര്‍പ്പണം 10 ന്

Published on 10 June, 2017
ഫ്രാങ്ക്ഫര്‍ട്ടില്‍ മാതൃസമര്‍പ്പണം 10 ന്
 ഫ്രാങ്ക്ഫര്‍ട്ട്: ഭൂപരിഷ്‌കരണ കര്‍മണിയായ സിസ്റ്റര്‍ നിവേദിതയുടെ 150ാം ജന്മദിനത്തോടനുബന്ധിച്ച് ഫ്രാങ്ക്ഫര്‍ട്ടിലെ ഹിന്ദു ഫെറൈനും ബാലഗോകുലവും സംയുക്തമായി “മാതൃസമര്‍പ്പണം 2017”എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നു.

ജൂണ്‍ 10 ന്(ശനി) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ആറു വരെ ഫ്രാങ്ക്ഫര്‍ട്ടിലെ സാല്‍ബൗ നിഡറാഡിലാണ് (Saalbau Niederrad Goldsteinstrasse 33, 60528 Frankfurt am Main)പരിപാടി.

സ്വാമി വിവേകാനന്ദയുടെ ദര്‍ശനങ്ങളെ അധികരിച്ച് വാസുദേവന്‍ രാഘവനും സിസ്റ്റര്‍ നിവേദിതയുടെ ജീവിതാനുഭവങ്ങളെക്കുറിച്ച് അഞ്ജലി ജോര്‍ജും പ്രസംഗിക്കും. തുടര്‍ന്ന് ബാലഗോകുലം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. പരിപാടിയിലേയ്ക്ക് ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്തു. 

വിവരങ്ങള്‍ക്ക്: 00 49 170 3122064

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക