Image

ഒഐസിസി യോഗത്തില്‍ മേയര്‍ ഫിലിപ്പ് എബ്രഹാമിന് സ്വീകരണം

Published on 09 June, 2017
ഒഐസിസി യോഗത്തില്‍ മേയര്‍ ഫിലിപ്പ് എബ്രഹാമിന് സ്വീകരണം
    ലണ്ടന്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക യോഗം ലണ്ടനിലെ മലബാര്‍ ജങ്ക്ഷന്‍ ഹോട്ടലില്‍ നടന്നു. കഴിഞ്ഞ ദിവസം നടന്ന തീവ്രവാദി ആക്രമണങ്ങളില്‍ ജീവന്‍ പൊലിഞ്ഞവരുടെ സ്മരണയ്ക്ക് മുന്നില്‍ മൗനം ആദരിച്ചതിനു ശേഷം കണ്‍വീനര്‍ ടി.ഹരിദാസിന്റെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ മേയര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഒഐസിസിയുടെ പ്രതിനിധികള്‍ പങ്കെടുത്തു.

ലൈറ്റന്‍ മേയറും മലയാളിയുമായ ഫിലിപ്പ് അബ്രഹാമിനെ യോഗത്തില്‍ കണ്‍വീനര്‍ ടി. ഹരിദാസ് ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ജോയിന്റ് കണ്‍വീനര്‍ കെ.കെ മോഹന്‍ദാസ് സ്വാഗതമാശംസിച്ച യോഗത്തില്‍ മുന്‍ മേയറും ഇപ്പോഴത്തെ കൗണ്‍സിലറുമായ മഞ്ജു ഷാഹുല്‍ ഹമീദ് മലയാളി സമൂഹത്തില്‍ ഒഐസിസി യുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നി പറഞ്ഞു. തങ്ങളുടെ ഭാഗത്തു നിന്നുള്ള പൂര്‍ണ സഹായവും അവര്‍ വാഗ്ദാനം ചെയ്തു. ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ സേവനം ആവശ്യമായ മേഖലകളില്‍ ഒഐസിസി മുന്‍കൈയെടുത്തു സന്ദര്‍ശനം നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. കൂടുതല്‍ ആളുകളെ ചേര്‍ത്ത് പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനും തീരുമാനമായി. ചടങ്ങില്‍ ബേബിക്കുട്ടി ജോര്‍ജ്ജ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സുജു ഡാനിയല്‍, കല്ലന്പലം ബിജു,അന്‍സാര്‍ അലിസുനു ദത് ,സുനില്‍ രവീന്ദ്രന്‍,ബിനോ ഫിലിപ്പ്,കെ എസ് ജോണ്‍സണ്‍,ജവഹര്‍,മഹേഷ് തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. സുമലാല്‍ നന്ദി രേഖപ്പെടുത്തി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക