Image

കോബ്ര വിഷുവിന്‌

Published on 29 February, 2012
കോബ്ര വിഷുവിന്‌
സംവിധായകന്‍ ലാല്‍ ഒരുക്കുന്ന കോബ്ര വിഷുവിന്‌ റിലീസ്‌ ചെയ്യും. രചനയും ലാല്‍ തന്നെ നിര്‍വഹിക്കുന്നു. ഇരട്ടസഹോദരങ്ങളുടെ വേഷത്തിലാണ്‌ മമ്മൂട്ടിയും ലാലും ഇതില്‍ പ്രത്യക്ഷപ്പെടുന്നത്‌. കിംഗ്‌ കോബ്ര, ബ്ലാക്ക്‌ കോബ്ര എന്നീ പേരുകളിലാണ്‌ ഇവര്‍ അറിയപ്പെടുന്നത്‌. ഇവര്‍ അറിയപ്പെടുന്ന ബോക്‌സിംഗ്‌ താരങ്ങളാണ്‌. അടിപൊളി വേഷത്തിലാണ്‌ എപ്പോഴും നടക്കുന്നത്‌. ഇരട്ട പെണ്‍;കുട്ടികളെ വിവാഹം കഴിക്കണമെന്നാണ്‌ ഇവരുടെ തീരുമാനം.

ദില്ലിയായിരുന്നു കോബ്ര ബ്രദേഴ്‌സിന്റെ തട്ടകം. ഒരു പ്രത്യേക സാഹചര്യത്തില്‍ അവര്‍ ദില്ലി വിട്ട്‌ നാട്ടിലെത്തുന്നു. തുടര്‍ന്ന്‌ അരങ്ങേറുന്ന സംഭവങ്ങളാണ്‌ ഈ ചിത്രത്തില്‍ പറയുന്നത്‌.

പദ്‌മപ്രിയയും കനിഹയുമാണ്‌ നായികമാര്‍. ജഗതി, സലിംകുമാര്‍, മണിയന്‍പിള്ളരാജു തുടങ്ങിയവരും താരനിരയിലുണ്‌ട്‌. സന്തോഷ്‌ വര്‍മയുടെ ഗാനങ്ങള്‍ക്ക്‌ അലക്‌സ്‌പോള്‍ ഈണം പകരുന്നു. എമ്പറര്‍ സിനിമയുടെ ബാനറില്‍ ആന്റോജോസഫ്‌ ചിത്രം നിര്‍മ്മിക്കുന്നു.
കോബ്ര വിഷുവിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക