Image

തനിക്കൊപ്പം ജോലി ചെയ്യാന്‍ പല താരങ്ങളും മടികാണിക്കുന്നു; നിത്യ മേനോന്‍

Published on 29 May, 2017
തനിക്കൊപ്പം ജോലി ചെയ്യാന്‍ പല താരങ്ങളും മടികാണിക്കുന്നു; നിത്യ മേനോന്‍

അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതിലൂടെ മലയാള സിനിമയില്‍ പലപ്പോഴും ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് നിത്യ മേനോന്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചില്‍. അഹങ്കാരിയായി ചിത്രീകരിക്കപ്പെട്ടുവെന്നും തനിക്കൊപ്പം ജോലി ചെയ്യാന്‍ പല താരങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടെന്ന് മനസിലാക്കാനായിട്ടുണ്ടെന്നും നിത്യ മേനോന്‍ പറയുന്നു.

എനിക്കിപ്പോള്‍ അത്ര തിരക്കൊന്നുമില്ല. ഒരു വലിയ താരമായിട്ടില്ലെന്നും അറിയാം. ബുദ്ധിമുട്ടില്ലാതെ ജോലി ചെയ്യാനാവുന്നിടത്ത് അവസരങ്ങള്‍ ലഭിച്ചാല്‍ സ്വീകരിക്കുന്നുണ്ട്. എല്ലാത്തിലുമുപരി സന്തോഷമായി ഇരിക്കുകയെന്നതിലല്ലേ കാര്യം? എന്നെ ബഹുമാനിക്കുന്നവര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാനാണ് താല്‍പര്യം. പിന്നെ ഏതെങ്കിലും ഒരു ഭാഷയില്‍ മാത്രം ശ്രദ്ധിക്കണമെന്നും തോന്നിയിട്ടില്ല. ആളുകള്‍ പൊതുവെ കരുതുന്നത് അഭിനേതാക്കളൊക്കെ കള്ളം പറയുന്നവരാണെന്നാണ്. സത്യസന്ധമായി സംസാരിക്കാത്തവരെന്ന്. പക്ഷേ ഇനി നിങ്ങള്‍ മനസില്‍ തോന്നുന്നത് തുറന്നുപറയാന്‍ തുടങ്ങിയാലോ അതിനും വിമര്‍ശനമേല്‍ക്കേണ്ടിവരും. നമ്മള്‍ പറയുന്നത് പലപ്പൊഴും വളച്ചൊടിക്കപ്പെടും. എന്നോടൊപ്പം ജോലി ചെയ്യാന്‍ പല താരങ്ങളും ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ടെന്ന് സിനിമയിലെ സുഹൃത്തുക്കള്‍ പലപ്പൊഴും പറഞ്ഞിട്ടുണ്ട്.നിത്യ മേനോന്‍ പറഞ്ഞു.

മലയാളത്തില്‍ ചില സംവിധായകര്‍ അവരുടെ സിനിമകളിലേക്ക് ക്ഷണിച്ചാല്‍ രണ്ടാമതൊന്നാലോചിക്കാതെ സ്വീകരിക്കുമെന്നും കൂട്ടിച്ചേര്‍ക്കുന്നു നിത്യ മേനോന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക