Image

രാജാവിന്റെ മകനിലെ 2255 നമ്പര്‍ സ്വന്തമാക്കി മീനാക്ഷി

Published on 29 May, 2017
രാജാവിന്റെ മകനിലെ 2255 നമ്പര്‍ സ്വന്തമാക്കി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ ചിത്രങ്ങളില്‍ തിളങ്ങിയ മീനാക്ഷിയെ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചു. ഒപ്പത്തില്‍ മോഹന്‍ലാലിനോടൊപ്പം തകര്‍ത്തഭിനയിച്ച മീനാക്ഷി ഇപ്പോള്‍ ഫേസ്ബുക്കിലും താരമായി മാറിയിരിക്കുകയാണ്.

മോഹന്‍ലാലിന്റെ നമ്പര്‍ സ്വന്തമാക്കിയാണ് ഇപ്പോള്‍ മീനാക്ഷി വാര്‍ത്തകളിലിടം നേടിയിട്ടുള്ളത്. രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ഇടംപിടിച്ച 2255 എന്ന നമ്പറാണ് പുതിയ വാഹനത്തിനായി മീനാക്ഷി സ്വന്തമാക്കിയത്. ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാലിന്റെ നമ്പര്‍ സ്വന്തമാക്കിയ കാര്യം ആരാധകരെ അറിയിച്ചിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക