Image

ദൃശ്യത്തിന് രണ്ടാം ഭാഗം.. ജോര്‍ജുകുട്ടിയായി വീണ്ടും മോഹന്‍ലാല്‍

Published on 29 May, 2017
ദൃശ്യത്തിന് രണ്ടാം ഭാഗം.. ജോര്‍ജുകുട്ടിയായി വീണ്ടും മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ വമ്പന്‍ ഹിറ്റുകളിലൊന്നാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ജീത്തു തന്നെയാണ് സംവിധാനം. . സെലക്‌സ് എബ്രഹാമാണ് രണ്ടാം ഭാഗത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. മറ്റുഭാഷകളിലേക്ക് മൊഴി മാറ്റം നടത്തി സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായൊരു പടം കൂടിയാണ് ദൃശ്യം. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷ അര്‍പ്പിച്ചാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്.

തിയേറ്ററുകളില്‍ ഇനി ജോര്‍ജ് കുട്ടി തരംഗമായിരിക്കും. ജീവിതത്തില്‍ വന്നുചേരുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്ന കുടുംബ ബന്ധത്തിന്റെ കഥയാണ് രണ്ടാം ഭാഗത്തിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക