Image

അമേരിക്കയിലേയ്ക്ക് ലാപ്‌ടോപ്പുമായി പറക്കണ്ട; എല്ലാ വിമാനങ്ങളിലും വിലക്ക്

ജോര്‍ജ് ജോണ്‍ Published on 29 May, 2017
അമേരിക്കയിലേയ്ക്ക് ലാപ്‌ടോപ്പുമായി പറക്കണ്ട; എല്ലാ വിമാനങ്ങളിലും വിലക്ക്


ഫ്രാങ്ക്ഫര്‍ട്ട്-വാഷിംഗ്ടണ്‍: അമേരിക്കയിലേയേക്ക് സഞ്ചരിക്കുന്നതും അമേരിക്കയില്‍ നിന്ന് 
പോകുന്നതുമായ വിമാനങ്ങളില്‍ ലാപ് ടോപ് നിരോധിക്കും. യുഎസ് ആഭ്യന്തര സെക്രട്ടറി
ജോണ്‍ കെല്ലിയെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

പശ്ചിമേഷ്യയിലേയും ഉത്തര ആഫ്രിക്കയിലേയും പത്തു വിമാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍
വിമാന യാത്രക്കിടെ ഫോണ്‍ ഒഴികെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം വയ്ക്കുന്നത് അമേരിക്ക നേരത്തെ വിലക്കിയിരുന്നു.

തുര്‍ക്കി, ഈജിപ്ത്, ജപ്പാന്‍, ജോര്‍ദാന്‍, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, യുഎഇ,
മൊറോക്കോ, ടുണീഷ്യ, ലെബനോണ്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ്
ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം വയ്ക്കുന്നതിന് ഇപ്പോള്‍ വിലക്കുള്ളത്.

സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിമാനയാത്രയില്‍ കൈവശം വയ്ക്കാവുന്ന ഉപകരണങ്ങളുടെ സ്‌ക്രീനിംഗ് ശക്തമാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്യൂരിറ്റി
അഡ്മിനിസ്‌ട്രേഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ബാഗില്‍ കുത്തി നിറച്ച ലഗ്ഗേജുകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനും ടിഎസ്എ ഏജന്റുമാര്‍ക്ക് നിര്‍ദേശവും നല്‍കി.

അമേരിക്കയിലേക്ക് ലാപ്പ് ടോപ്പ് നിരോധനം ഏര്‍പ്പെടുത്തുന്ന നടപടി വ്യോമഗതാഗതത്തെ സാരമായി ബാധിക്കും. അടുത്ത് തന്നെ തുടങ്ങുന്ന ഈ വര്‍ഷത്തെ വേനല്‍ക്കാലത്ത്
അമേരിക്കയ്ക്കും യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്കും ഇടയില്‍ ആഴ്ചയില്‍ 3,250 വിമാന സര്‍വ്വീസുകളെ ഇത് ബാധിക്കുമെന്ന് കണക്കാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക