Image

ഉപ്പും മുളകും താരം ലച്ചുവിന്‌ ഒന്നും സംഭവിച്ചിട്ടില്ല

Published on 29 May, 2017
ഉപ്പും മുളകും താരം ലച്ചുവിന്‌ ഒന്നും സംഭവിച്ചിട്ടില്ല

ഫ്‌ളവേഴ്‌സ്‌ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരിപാടി ഉപ്പും മുളകും ഷോയിലെ ലച്ചുവിന്‌ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റെന്നും മറ്റുമുള്ള വാര്‍ത്തകള്‍ തെറ്റ്‌. സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്നും വലിയ പരിക്കൊന്നും ഏറ്റിട്ടില്ലെന്നും അഞ്ച്‌ ദിവസം വിശ്രമം മാത്രം ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ലച്ചു പ്രതികരിച്ചു.

ജൂഹി രുസതാഗി എന്നാണ്‌ ലച്ചുവിന്റെ ശരിയായ പേര്‌. ഹാസ്യപരിപാടിയായ ഉപ്പും മുളകിലെ മികച്ച പ്രകടനം കൊണ്ട്‌ മികച്ച ഫാന്‍ ഫോളോവേഴ്‌സ്‌ ഉള്ള ലച്ചുവിന്‌ ഗുരുതര പരിക്കേറ്റു എന്ന വാര്‍ത്ത പെട്ടെന്ന്‌ പരക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്നു വിഡിയോ വഴി ലച്ചു തന്റെ ഇപ്പോഴത്തെ സ്ഥിതി ബോധ്യപ്പെടുത്തുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക