Image

ചിക്കാഗോ സാഹിത്യവേദി സമ്മേളനം ജൂണ്‍ 2-ന്; സാഹിത്യകാരന്‍ അജയന്‍ കുറ്റിക്കാടിന് സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 28 May, 2017
ചിക്കാഗോ സാഹിത്യവേദി സമ്മേളനം ജൂണ്‍ 2-ന്; സാഹിത്യകാരന്‍ അജയന്‍ കുറ്റിക്കാടിന് സ്വീകരണം
ഷിക്കാഗോ: സാഹിത്യവേദിയുടെ 203-മത് സമ്മേളനം 2017 ജൂണ്‍ രണ്ടിന് വെള്ളിയാഴ്ച വൈകുന്നേരം 6.30-നു പ്രോസ്‌പെക്ട്‌സ് ഹൈറ്റ്‌സിലുള്ള കണ്‍ട്രി ഇന്‍ സ്യൂട്ട്‌സില്‍ (600 N, Milwaukee Ave, Prospect Heights, IL 60070) വച്ചു കൂടുന്നതാണ്.

അക്കാഡമി ഓഫ് പൊയറ്റ്‌സ് അസോസിയേറ്റ് മെമ്പറും, യുണൈറ്റഡ് പൊയറ്റ് ലോററ്റ് ഇന്റര്‍നാഷണലിന്റെ ക്ഷണം സ്വീകരിച്ച് കാലിഫോര്‍ണിയയില്‍ നടക്കുന്ന കവി സമ്മേളനത്തില്‍ അതിഥിയായി എത്തിയ കവിയും സാഹിത്യകാരനുമായ അജയന്‍ കുറ്റിക്കാടിന് സാഹിത്യവേദി സ്വീകരണം നല്‍കുന്നതാണ്. "സാമൂഹിക പരിതസ്ഥിതിയും കാലികവിഷയവും' എന്നതിനെ ആസ്പദമാക്കി അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.

മെയ് മാസ സാഹിത്യവേദിയില്‍ സുഭാഷ് ചന്ദ്രന്റെ "മനുഷ്യന് ഒരു ആമുഖം' എന്ന പ്രശസ്ത നോവലിനെപ്പറ്റി ലാന മുന്‍ പ്രസിഡന്റും എഴുത്തുകാരനുമായ ഷാജന്‍ ആനിത്തോട്ടം നിരൂപണം നടത്തി. കൂടാതെ സുഭാഷ് ചന്ദ്രനെ ഫോണില്‍ വിളിച്ച് സാഹിത്യവേദി അംഗങ്ങളുമായി നേരിട്ട് സംസാരിക്കാനുള്ള അവസരവും ഷാജന്‍ ആനിത്തോട്ടം ഒരുക്കിത്തന്നത് വേദിയില്‍ കൂടിയ എല്ലാവര്‍ക്കും വളരെ സന്തോഷം പകരുന്നതായിരുന്നു.

ഷിക്കാഗോയിലെ എല്ലാ സാഹിത്യ പ്രേമികളേയും ജൂണ്‍ മാസ സാഹിത്യ വേദിയിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ ഇലക്കാട്ട് (773 282 4955), ടോണി ദേവസ്സി (630 886 8380).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക