Image

ബീഫ് പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസിനെയും ഡി.വൈ.എഫ്.ഐയേയും വിമര്‍ശിച്ച് ജോയ് മാത്യൂ

Published on 28 May, 2017
ബീഫ് പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസിനെയും ഡി.വൈ.എഫ്.ഐയേയും വിമര്‍ശിച്ച് ജോയ് മാത്യൂ

യൂത്ത് കോണ്‍ഗ്രസ് നടുറോഡില്‍ കന്നിനെ അറുത്തതിനെയും ഡി.വൈ.എഫ്.ഐയുടെ ബീഫ് ഫെസ്റ്റിനെയും വിമര്‍ശിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്. 

'അറിവില്ലായ്മയുടെ അറവുകാര്‍' എന്ന തലക്കെട്ടിലാണ് പോസ്റ്റ.

എങ്ങിനെയെങ്കിലും അധികാരത്തിലെത്തിപ്പെടാനുള്ള തത്രപ്പാടിലാണു നമ്മുടെ നാട്ടിലെ യുവ നേതാക്കള്‍ എങ്ങിനെയെങ്കിലും മാധ്യമ ശ്രദ്ധപിടിച്ചുപറ്റുക അതിലൂടെ MLA യൊ മന്ത്രിതന്നെയോ ആവുക  അതിന്റെ ഏറ്റവും പുതിയ ദ്രഷ്ടാന്തമാണു യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഒരു കന്നുകുട്ടിയെ നടുറോട്ടിലിട്ട് ക്രൂരമായി അറുത്ത് മുറിച്ച് ചോരയിറ്റുന്ന മാംസം വീതിച്ചു നല്‍കിയത് 

അഹിംസാ സിദ്ധാന്തത്തിന്റെ
പ്രചാരകരാണു ഇപ്പണി ചെയ്തത് എന്നോര്‍ക്കുംബോള്‍ നമ്മള്‍ മലയാളികള്‍ ഗാന്ധിസത്തിന്റെ പുതുപാഠങള്‍ കണ്ട് ഞെട്ടിപ്പോകും

ഇനി മറ്റൊരു യുവജന സംഘടനയുടെ
വിപ്ലവമെന്താണെന്ന് വെച്ചാല്‍ ബീഫ് ഫെസ്റ്റിവല്‍ എന്ന പേരില്‍ നടുറോട്ടില്‍ തീറ്റമല്‍സരം നടത്തുക ഫലത്തില്‍ ഇതൊക്കെ ആരെയാണു സഹായിക്കുക എന്ന് ഇവര്‍ ആലോചിച്ചിട്ടുണ്ടൊ?

ഒരുകാര്യം എനിക്കു ബോദ്ധ്യമായി
വിദ്യാഭ്യാസവും വിവരവും ഉള്ള പുതിയ കുട്ടികളെ ഇമ്മാതിരി അസംബന്ധ നാടകങ്ങളിലൊന്നും കാണുന്നില്ല  കാരണം അവര്‍ക്ക് സമാധാനമായി ജീവിച്ചാല്‍ മതി .അല്ലാതെ ഭരണത്തിന്റെ ശര്‍ക്കര ഭരണിയില്‍ കയ്യിട്ട് അവര്‍ക്ക്
നക്കണ്ട അതുകൊണ്ട് ഞാന്‍ അവരോടൊപ്പം

സേവ്‌കേരളം ഹാഷ്ടാഗിലാണ് പോസ്റ്റ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക