Image

യുവാവിനെ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിയിട്ട സംഭവത്തെ ന്യായീകരിച്ച് കരസേനാ മേധാവി

Published on 28 May, 2017
യുവാവിനെ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിയിട്ട സംഭവത്തെ ന്യായീകരിച്ച് കരസേനാ മേധാവി
ന്യൂഡല്‍ഹി: കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിനെ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് കവചം തീര്‍ത്ത സംഭവത്തെ ന്യായീകരിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത് രംഗത്ത്. കശ്മീരിലെ വൃത്തികെട്ട കലാപങ്ങള്‍ക്ക് എതിരെ പോരാടാന്‍ പുതിയ രീതികള്‍ പരീക്ഷിക്കേണ്ടിവരുമെന്നാണ് റാവത്ത് പറഞ്ഞത്.
ആളുകള്‍ കല്ലുകളും പെട്രോള്‍ ബോംബുകളും എറിയുമ്പോള്‍ എന്റെ സൈന്യത്തോട് അനങ്ങാതിരുന്ന് മരിക്കാന്‍ പറയാനാവില്ല. പ്രക്ഷോഭകര്‍ കല്ലെറിയുന്നതിന് പകരം വെടിക്കോപ്പുകള്‍ ഉപയോഗിക്കുന്നതാണ് എനിക്കിഷ്ടം ജനറല്‍ റാവത്ത് പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക