Image

'കുല്‍ഭൂഷണ്‍ ജാദവിന്‍റെ ശിക്ഷ ഉടന്‍ നടപ്പിലാക്കണം'; പാക്‌ സുപ്രീം കോടതിയില്‍ ഹര്‍ജി

Published on 28 May, 2017
'കുല്‍ഭൂഷണ്‍ ജാദവിന്‍റെ ശിക്ഷ ഉടന്‍ നടപ്പിലാക്കണം'; പാക്‌ സുപ്രീം കോടതിയില്‍ ഹര്‍ജി

ഇസ്ലാമാബാദ്‌: പാകിസ്‌താനല്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ ശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട്‌ പാക്‌ സുപ്രീം കോടതിയില്‍ ഹര്‍ജി. പാകിസ്‌താനില്‍ വക്കീലായി പ്രവര്‍ത്തിക്കുന്ന മുസമില്‍ അലിയാണ്‌ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചത്‌.

കുല്‍ഭൂഷണ്‍ ജാദവിന്റെ ശിക്ഷയുമായി ബന്ധപ്പെട്ട തീരുമാനിക്കപ്പെടാത്ത അപ്പീലില്‍ ഉടന്‍ നടപടിയെടുക്കണമെന്ന്‌ സര്‍ക്കാരിന്‌ നിര്‍ദേശം നല്‍കണമെന്നാണ്‌ പരാതിക്കാരന്റെ ആവശ്യം. രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചവര്‍ക്ക ശിക്ഷ നടപ്പിലായി എന്നുറപ്പുവരുത്താന്‍ പാക്‌ പൗരന്മാര്‍ക്ക്‌ അവകാശമുണ്ടെന്ന്‌ പരാതിക്കാരന്‍ പറഞ്ഞു.

നേരത്തെ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്‌ക്ക്‌ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്‌തിരുന്നു. കേസില്‍ ഒക്ടോബറില്‍ കോടതിയുടെ അന്തിമ വിധി ഉണ്ടാകുന്നത്‌ വരെ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പാക്കരുതെന്നാണ്‌ പാകിസ്‌താനോട്‌ രാജ്യാന്തര കോടതി ആവശ്യപ്പെട്ടത്‌.
കഴിഞ്ഞ മാര്‍ച്ചിലാണ്‌ ചാരപ്രവര്‍ത്തനം ആരോപിച്ച്‌ കുല്‍ഭൂഷണ്‍ യാദവിനെ അറസ്റ്റ്‌ ചെയ്‌തത്‌. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക