Image

കന്നുകാലി വില്‍പ്പന നിരോധം; പ്രത്യേക നിയമനിര്‍മാണം ആലോചിക്കും: കോടിയേരി

Published on 28 May, 2017
കന്നുകാലി വില്‍പ്പന നിരോധം; പ്രത്യേക നിയമനിര്‍മാണം ആലോചിക്കും: കോടിയേരി

കോഴിക്കോട്‌:   കന്നുകാലികളെ ഇറച്ചിക്കായി വില്‍ക്കുന്നത്‌ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രത്യേക നിയമനിര്‍മാണത്തെക്കുറിച്ച്‌ ആലോചിക്കുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.

ഒരു രാഷ്ട്രം ഒരു സംസ്‌കാരം ഒരു പാര്‍ടി എന്ന ബിജെപി ഭുവനേശ്വര്‍ സമ്മേളന അജന്‍ഡ നടപ്പാക്കുന്നതിന്റെ ഭാഗമാണ്‌ കേന്ദ്ര സര്‍ക്കാര്‍ നടപടി. രാജ്യത്തെ 70 ശതമാനം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണിത്‌- വാര്‍ത്താലേഖകരോട്‌ കോടിയേരി പറഞ്ഞു.

സൈനികരെപ്പറ്റിയുളള തന്റെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്‌ ആര്‍എസ്‌എസ്‌. പട്ടാളനിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ്‌ പ്രതികരിച്ചത്‌. അഫ്‌സ്‌പ നടപ്പാക്കുന്നതിനോട്‌ സിപിഐ എം എതിരാണ്‌. അഫ്‌സ്‌പ നടപ്പാക്കിയ സ്ഥലങ്ങളില്‍ പട്ടാളവും ജനങ്ങളും ഏറ്റുമുട്ടുന്ന കാര്യമാണ്‌ ചൂണ്ടിക്കാട്ടിയത്‌. കണ്ണൂരില്‍ പട്ടാളനിയമം നടപ്പാക്കാന്‍ ആരും വരേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക