Image

ശ്രീലങ്ക പ്രളയത്തില്‍: മരണം നൂറ്‌ കവിഞ്ഞു

Published on 28 May, 2017
ശ്രീലങ്ക പ്രളയത്തില്‍: മരണം നൂറ്‌ കവിഞ്ഞു


കൊളംബോ : ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം നൂറ്‌ കവിഞ്ഞു. 800 വീട്‌ തകര്‍ന്നു. 99 പേരെ കാണാതായി. ഗുരുതരമായി പരിക്കേറ്റ 40 പേരടക്കം നിരവധിപേര്‍ ആശുപത്രിയിലാണ്‌. പുഴകളും ജലാശയങ്ങളും കരകവിഞ്ഞൊഴുകുന്നത്‌ ജനജീവിതം ദുരിതത്തിലാക്കി. 

താഴ്‌ന്ന പലപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്‌. കുടിവെള്ളം കിട്ടാനില്ല. ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ സംഘം ശനിയാഴ്‌ച രാവിലെ കൊളംബോയില്‍ എത്തി. വെള്ളപ്പൊക്കംമൂലം ആയിരങ്ങളാണ്‌ സുരക്ഷിതസ്ഥാനങ്ങള്‍ തേടി പലായനം ചെയ്യുന്നത്‌.

കൊളംബോയില്‍നിന്ന്‌ നൂറു കിലോമീറ്റര്‍ അകലെ അഗലവാട്ടെയില്‍ മണ്ണിനടിയില്‍ പൂണ്ടനിലയില്‍ 11 മൃതദേഹം കണ്ടെടുത്തു. മണ്ണിനടിയില്‍ കുടുങ്ങിക്കിടന്ന ഒരാളെ രക്ഷപ്പെടുത്തി. ദുരിതാശ്വാസപ്രവര്‍ത്തനത്തിന്‌ സഹായം വേണമെന്ന്‌ ശ്രീലങ്ക ലോകരാജ്യങ്ങളോട്‌ ആവശ്യപ്പെട്ടു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക