Image

കേരളത്തിലെ ഭക്ഷണക്രമം ഡല്‍ഹിയില്‍ നിന്നോ നാഗ്‌പൂരില്‍ നിന്നോ തീരുമാനിക്കേണ്ടന്ന്‌ മുഖ്യമന്ത്രി

Published on 28 May, 2017
കേരളത്തിലെ ഭക്ഷണക്രമം ഡല്‍ഹിയില്‍ നിന്നോ നാഗ്‌പൂരില്‍ നിന്നോ തീരുമാനിക്കേണ്ടന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: അറവുമാട്‌ വില്‍പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും. ജനങ്ങള്‍ക്ക്‌ ഇഷ്ടമുള്ളത്‌ കഴിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ഭക്ഷണക്രമം ഡല്‍ഹിയില്‍ നിന്നോ നാഗ്‌പൂരില്‍ നിന്നോ തീരുമാനിക്കേണ്ട. ആര്‌ വിചാരിച്ചാലും അത്‌ മാറ്റാനാകില്ലെന്നും പിണറായി പറഞ്ഞു.

കേന്ദ്ര വിജ്ഞാപനം ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്ക്‌ എതിരാണെന്ന്‌ വ്യക്തമാക്കി മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ കത്തെഴുതിയിരുന്നു. 
കേന്ദ്ര നിയമത്തിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട്‌ പോകാനാണ്‌ സംസ്ഥാനസര്‍ക്കാര്‍ തീരുമാനം. ഉത്തരവിനെതിരെ നിയമനിര്‍മ്മാണം ഉള്‍പെടെയുള്ള കാര്യങ്ങളാണ്‌ സര്‍ക്കാരിന്റെ പരിഗണനയില്‍. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക