Image

അമേരിക്കന്‍ ഫാഷന്‍ (കവിത: പി.ഹരികുമാര്‍ Ph.D)

പി.ഹരികുമാര്‍ Ph.D Published on 27 May, 2017
അമേരിക്കന്‍ ഫാഷന്‍ (കവിത: പി.ഹരികുമാര്‍ Ph.D)
ബ്രായിട്ട്
ബ്ലൗസിട്ട്
സ്വറ്ററുകളിട്ട്
കട്ടിക്കോട്ടിട്ടു
കച്ചിത്തുറുവായൊരെന്നെ-
യിന്നാരു നോക്കും.
വെയിലൊന്നുറയ്ക്കട്ടീ
വിനയൊക്കെ
വലിച്ചെറിഞ്ഞോടിത്തിരിഞ്ഞൊക്കെ
നടന്നുകാട്ടും.
അമേരിക്കന്‍ ഫാഷന്‍ (കവിത: പി.ഹരികുമാര്‍ Ph.D)
Join WhatsApp News
മറ്റൊരു വായനക്കാരൻ 2017-05-27 13:06:27
ഈ 10 വരി ഏതാനും അക്ഷരങ്ങൾ. ഏത്തൻത സാറേ. ഇതിൽ എന്താ മെസ്സേജ് ? ഇതിൽ എന്ത് കവിതയാ ഉള്ളത് ?. എഴുത്തു ഗദ്യ മാന്നോ? എന്ത് വാഴക്കയ. ചുമ്മാ പത്രത്തിൽ പേരും ഫോട്ടോയും ഡിഗ്രിയിയും വരാനായുള്ള ഒരു കുറുക്കു വിദ്യ . ഒരു പകഷേ, ഈ മഹാകവിത മനസിലാക്കാനുള്ള അറിയവു ഈ പൊട്ടൻ വായനക്കാരന് ഇല്ലാന്ന് താങ്കൾ പറഞ്ഞാക്കാം. 
vayanakaaran 2017-05-27 05:03:01
കപട സദാചാരത്തിന്റെ വക്താക്കളായ ഭാരതീയരുടെ പ്രതിനിധിയായി ഹേ പി.എച് . ഡി കാരാ താങ്കൾ എന്തിനു അമേരിക്കൻ ജീവിത രീതിയെ അല്ലെങ്കിൽ അവരുടെ
സംസ്കാരത്തെ പരിഹസിക്കുന്നു.  അമേരിക്കക്കാർ എന്ത് വേഷം കെട്ടിയാലും എങ്ങനെ ജീവിച്ചാലും ഇവിടെ നന്മയുണ്ട്; പുണ്യങ്ങൾ ചെയ്യുന്നവരുണ്ട്.  ഇന്ന് ഭാരതീയനായ ഒരാൾക്ക് അമേരിക്കയെ
പരിഹസിക്കാൻ ഒന്നുമില്ലെന്ന്‌ പി.എച്. ഡി ല്ലാത്ത ഈ വായനക്കാരൻ വിശ്വസിക്കുന്നു. ഭാരതത്തിൽ നിന്നും വരുന്ന വാർത്തകൾ വായിക്കുക. പ്രജകളെന്തു ഭക്ഷണം കഴിക്കണമെന്നു രാജാവ് കൽപ്പിക്കുന്ന ഭാരതം. അമേരിക്കൻ കവികൾക്കും പരിഹസിക്കാം.
നാരദന്‍ നബൂരി 2017-05-28 10:25:09
ഹേ  എഴുത്തുകാരാ 
പഴംതുണി  ഇടുന്ന  പെട്ടിയുടെ  അടുത്ത് ചെല്ലു 
എന്നിട്ട്  തുണി എല്ലാം  ഉരി എറിയു 
എന്നിട്ട്  ഉരിയാടാതെ ഓടുക 
നിങ്ങള്‍ ഒരു  ഉരിപിടീസ് 
എന്ന് കരുതും , ജീനിയസ്  എന്നും കരുതി 
മലയാളി സംഗടനകള്‍  പൊന്നാട കൊണ്ട്  പൊതിയും 

വിദ്യാധരൻ 2017-05-28 07:41:48
നഷ്ടപ്പെട്ട സൂചി 
കച്ചിതുറുവിൽ 
തിരയുന്നപോൽ 
തിരഞ്ഞാൽ 
ബ്രാ കിട്ടും 
ബ്ലൗസ് കിട്ടും
സ്വറ്റർ കിട്ടും 
കുട്ടിക്കൊട്ടുകിട്ടും
ചുമ്മാ ഇരുന്നു മോങ്ങാതെ 
അതെടുത്തു വച്ച് 
പോയകാലത്തിൻ 
ഓർമയെ തഴുകിടൂ നീ. 
അല്ലെങ്കിൽ 
തുണിപറിച്ചിട്ടു  
നില്കാതെ   ഓടിടു 
ഉടനടി നിങ്ങൾ 
വിദ്യാധരൻ 2017-05-29 11:08:54
കഷ്ടം! 
'ക്ലിഷ്ട'മോയിത്   
സൃഷ്‌ടിച്ചിടുന്നു
ഇഷ്ടംപോലെ കവിത 
കഷ്ടകാലമോ നമ്മൾക്ക് ?
  
(ക്ലിഷ്ടം =  ഒരു കാവ്യദോഷം
വായനക്കാരൻ 2017-05-29 10:25:07
ഈത്തരം കവിതകാരണയോ അമേരിക്കൻ സാഹിത്യ സല്ലാപംകാരൻ അടുത്ത സല്ലാപത്തിൽ വലിയ പൊക്കിവച്ചു മുഖ്യ അതിഥിയായി കൊണ്ടുവരുന്നത് . എത്രോയോ നല്ല എത്തുകാർ  ഇവിടെയുണ്ട് . അവരെ പരിഗണിച്ചു കാണുന്നില്ല . ചുമ്മാ കൂലി എത്തുകാരനും വലിയ ആളാകും ഈ സല്ലാപത്തിൽ 
നാറാണത്ത് 2017-05-29 11:27:13
ആടികുഴഞ്ഞു വരുന്നവൻ 
ആരെടാ ?
പൊന്നാടയോ ?
നേടിപ്പോയി 
തേടിയത് വള്ളിപോലെ
മൂഢകവിതയ്ക് ഫലകവും 
മൂടണം മേനിയാകെ പൊ 
ന്നാടയിൽ 
ചൂടണം തലയിൽ ഫലകം കി- 
രീടമെന്നപോൽ 
വായനക്കാരൻ 2017-05-29 12:57:07
തട്ടിക്കൂട്ടുന്നു പി എച്ച് ഡി ക്കാർ 
ഇഷ്ടംപ്പോലെ കവിതകൾ  പക്ഷെ 
കഷ്ടപ്പെടുന്നതോ വായനക്കാർ 
കഷ്ടകാലമെന്നല്ലാതെ എന്ത് ചൊല്ലു ?

ഭീമൻ 2017-05-29 06:45:16
തട്ടിക്കൂട്ട് കവിതയാൽ
വായനക്കാരെ  
പൊട്ടന്മാരാക്കി 
കഷ്ടപ്പെടുത്തുന്ന 
പൊട്ട കവികളെ 
പൊട്ടീര് വേണ്ടെങ്കിൽ 
പെട്ടെന്ന് സ്ഥലം വീട് 

അടിയോടി 2017-05-29 14:54:58
വെട്ടിപ്പ്  കവിതകൾ 
ഒട്ടേറെ  പടച്ചിടുന്നു
തട്ടിപ്പ് കവികളെങ്ങും 
കെട്ടിയിട്ട് പൃഷ്ഠത്തിനിട്ട്   
ചുട്ട അടികൊടുക്കിൽ
ഇട്ടിട്ടെഴുത്തു നിറുത്തിയോടും
Dr.Sasi 2017-05-30 11:58:08
അന്ധകാരം നിറഞ്ഞ ഒരു മുറിയിൽ കവി ഭവിനതലത്തിൽ പല പ്രകാരത്തിലുള്ള ജീവിത യാഥാർത്യങ്ങൾ കൊണ്ട് നിറക്കുന്നു .ഇപ്രകാരം ഒരു ഇരുട്ടു മുറിയിൽ  ജീവിത യാഥാർത്യങ്ങൾ കവിതയിലൂടെ ഒളിപ്പിച്ചു വെക്കുന്ന കവികളാണ് ഡോക്ടർ കുഞ്ഞാപ്പുവും ,ഡോക്ടർ ഹരികുമാറും (എന്നാൽ ചില കവികൾ എല്ലാം  നേരിട്ട് പദാര്ഥങ്ങളിലൂടെ വെളിപ്പെടുത്തുന്നു)മുറിയിൽ മുഴുവൻ ഇരുട്ടായതു കൊണ്ട് ഒന്നും കാണാനും കഴിയുന്നില്ല .അതുകൊണ്ടു ഓരോരുത്തരും അവരവരുടെ കൈയിലുള്ള ടോർച്ച (ലൈറ്റ് )  തെളിയിച്ചു  ആ പ്രകാശത്തിൽ ആ മുറിയിൽ ഒളിപ്പിച്ചു വെച്ച രസത്തെ കരുതലോടെ കണ്ടു പിടിക്കേണ്ടതാണ് .അമേരിക്കൻ ഫാഷൻ എന്ന കവിതയിൽ  ഡോക്ടർ ഹരി രണ്ടു സംസ്കാരങ്ങളെ സൂക്ഷ്‌മ വിചാരം ചെയ്യുന്നതായി കാണാം . ശൈത്യകാലം വരുന്പോൾ വസ്ത്രങ്ങൾ  ആവിശ്യത്തിലധികം  ധരിക്കുന്നു ! എന്നാൽ വേനൽ കാലം വരുന്പോൾ എല്ലാ  സ്വാതന്ത്ര്യം ഉപയോഗിച്ചും അമേരിക്കൻ സംസ്കാരത്തിൽ അലിഞ്ഞു ചേർന്നവർ വസ്ത്രങ്ങൾ വലിച്ചെറിഞ്ഞു അല്പ വസ്ത്രധാരികളായി  നടക്കുന്നു . എന്നാൽ നമ്മൾ മലയാളികൾ ഈ സ്വാതന്ത്ര്യത്തെ പരിമിത പെടുത്തികൊണ്ടു  നമ്മുടെ സംസ്കാരത്തിൽ ഒതുങ്ങി ജീവിക്കാൻ ശ്രമിക്കുന്നു .ടോർച്ചിന്റെ പ്രകാശം വളരെ പ്രധാനപ്പെട്ടത് തന്നെ !
വിദ്യാധരൻ 2017-05-30 13:11:44

അതാര്യമായതിനെ സുതാര്യമാക്കുക എന്ന ധർമ്മം കവികൾക്കുണ്ട്. അല്ലെങ്കിൽ അന്ധകാരത്തിലേക്ക് തന്റെ കയ്യിലിരിക്കുന്ന ടോർച്ച് അടിച്ചു കാണിക്കുക എന്ന ധർമ്മം കവികൾക്കും കലാകാരന്മാർക്കുമുണ്ട്.  സമൂഹത്തിലെ പോരായ്മകളെ വ്യക്തമായി കാട്ടികൊടുത്തുവേണം തിരുത്താൻ എന്നാൽ ചിലകവികൾ അതിനു തയ്യാറാല്ല കാരണം അവർ അന്ധകാരത്തെ മാറ്റുന്നതിൽ ഉപരി കവി എന്ന പേര് നില നിറുത്തി സമൂഹത്തിലെ അവാര്ഡ്കളും പൊന്നാടകളും പിന്നെ സമൂഹം നൽകുന്ന മാന്യതയും കാത്തുസൂക്ഷിക്കുന്നതിലാണ്  താത്പര്യം. അതുകൊണ്ടു അവർ സ്വന്ത കാൽചുവട്ടിൽ ടോർച്ച് അടിച്ചു നടന്നു പോകുന്നു.  പണ്ട്കാലത്ത് പുരോഹിത വർഗ്ഗവും ഭിഷഗ്വരന്ന്മാരും ഈ മാർഗ്ഗം ഉപയോഗിച്ചിരുന്നു. കാരണം അവർക്ക് ദൈവതുല്യത നിലനിറുത്തണമായിരുന്നു. എന്നാൽ ഇന്ന് അത് മാറിയിരിക്കുന്നു.  അവർ അ വരുടെ ടോർച്ചുകൾ ദൂരങ്ങളിലേക്ക് അടിച്ച് പ്രകാശം പരത്തുകയും കഴിയുന്നതും അന്ധകാരത്തെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. എന്നാലും കണ്ണിൽ പൊടിയിട്ട് വിലസുന്നവർ ഇന്നും അവിടെ ഇവിടെ കാണാം

മനസിലാകാത്തതെന്തും കവിതയല്ല. പ്രേത്യേകിച്ച് ആശയങ്ങളെ  ഒളിച്ചു വച്ചെഴുതുന്ന കവിതകൾ   സംസ്‌കൃത ഭാഷ അറിയാത്തതുകൊണ്ട് കവിത മനസിലാകാതെ പോകാം പക്ഷെ അതിനെ ഭാഷാന്തരം ചെയ്‌തെഴുതാം.  അങ്ങനെ പല കവികളും ചെയ്യിതിട്ടുള്ളതുകൊണ്ട് ഒന്നിൽ കൂടുതൽ സംസ്കാരങ്ങളെയും അവരുടെ ചിന്താധാരകളെയും  മനസിലാക്കാൻ സാധാരണക്കാരായ വായനക്കാർക്ക് സാധിച്ചിട്ടുണ്ട്

ഉദാഹരണം:-

കാർത്താന്തികെ കഥിതമേവകെതോദർശ
കിമപി കഷ്ടഫല പ്രതേതിത
ആർത്താഭൃംശ തതനു ചിന്ത്യ
ദൃഡാനുരാഗ രാഞ്ജി പ്രേയസി
വിഫലായ താപനിഷ്ഠത്   (മേഘദൂത് -കാളിദാസൻ
(കവിത അപൂർണ്ണമാണ് )

പരിഭാഷ കേരളവർമ്മ വലിയകോയി തമ്പുരാൻ

ഇഷ്ടപ്രാണേശ്വരിയുടെ വിയോഗത്തിനാലും നരേന്ദ്ര-
ദ്വിഷ്ടത്വത്താലൊരുവനുളവാംമാനനഷ്ടത്തിനാലും |
കഷ്ടപ്പെട്ടപ്പുരുഷനൊരു നാലഞ്ചു കൊല്ലം കഴിച്ചാൻ
ദിഷ്ടക്കേടാൽ വരുവതു പരീഹാരമില്ലാത്തതല്ലോ (മയൂര സന്ദേശം)


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക