Image

മാതൃഭാഷാപ്രണാമത്തോടെ അമേരിക്കന്‍ മലയാളിയുടെ വാര്‍ഷിക മേളക്ക് ജന്മനാട്ടില്‍ അരങ്ങുണര്‍ന്നു (കുര്യന്‍ പാമ്പാടി)

Published on 23 May, 2017
മാതൃഭാഷാപ്രണാമത്തോടെ അമേരിക്കന്‍ മലയാളിയുടെ വാര്‍ഷിക മേളക്ക് ജന്മനാട്ടില്‍ അരങ്ങുണര്‍ന്നു (കുര്യന്‍ പാമ്പാടി)

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ഏറ്റം മികച്ച മലയാളം പി. എച്.ഡി. ഗവേഷണ പ്രബന്ധകാരി എ.എസ്. സന്ധ്യക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട്ഫൊക്കാനകേരളവാര്‍ഷിക മേളക്ക് അരങ്ങുണര്‍ത്തി.

സന്ധ്യക്ക് 'ഭാഷക്കൊരു ഡോളര്‍' പദ്ധതിപ്രകാരമുള്ള 50,000 രൂപയുടെപാരിതോഷികം കവയിത്രി സുഗതകുമാരി തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിലെ നിറസാന്നിധ്യത്തില്‍ ചൊവ്വാഴ്ച സമ്മാനിച്ചു.

ഗവേഷണത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയ ഡോ.എം.എസ്. സുചിത്രയെയും സമ്മളനത്തില്‍ ആദരിച്ചു. മുന്‍ വര്‍ഷം പുരസ്‌കാരം നേടിയ ഡോ.എ.ജി. ശ്രീകുമാറിന്റെ പ്രബന്ധം പുസ്തകരൂപത്തി.ല്‍ പ്രകാശിപ്പിക്കുകയും ചെയ്തു. രജിസ്ട്രാര്‍ ഡോ. എം. ജയപ്രകാശ് പ്രസംഗിച്ചു.

ആലപ്പുഴയില്‍ ലേക് പാലസ് റിസോര്‍ട്ടി.ല്‍ ശനിയാഴ്ച നടക്കുന്നകണ്‍വന്‍ഷന് ഇത് ശുഭോദര്‍ക്കമായ തുടക്കമാണെന്ന് ഫോക്കാന പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു. ജനറല്‍ സെക്രട്ടറി ഫിലിപോസ് ഫിലിപ്പ്, കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ട്രസ്ടീ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

എറണാകുളം ജില്ലയില്‍ പെരിയാര്‍ തീരത്ത് നല്ലൊരു പങ്കു ആദിവാസികള്‍ വസിക്കുന്ന കുട്ടമ്പുഴ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിനു കംപ്യുട്ടറുകളും പ്രോജെക്ടരും യു. പി.എസ്സും സമ്മാനിച്ചു കൊണ്ടായിരുന്നു ഫോക്കാനയുടെ വാര്‍ഷിക മേളക്ക് തുടക്കം കുറിച്ചത്.

തമ്പി ചാക്കോ സിസ്റ്റം ഉദ്ഘാടനം ചെയ്തു. ഫോക്കാന ഭാരവാഹികള്‍ക്ക് പുറമേ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഗോപി, ടെല്‍ക് ചെയര്‍മാന്‍ എന്‍.സി മോഹനന്‍, കേരള ചലച്ചിത്ര വികസന കോര്‍പരറേഷന്‍ മുന്‍ അധ്യക്ഷന്‍ സാബു ചെറിയാന്‍, പി.ടി എ. പ്രസിഡന്റ് ടി.ടി. സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.

മുന്‍ മുഖ്യമന്ത്രി ഉമ്മ.ന്‍ ചാണ്ടിയാണ് ശനിയാഴ്ച രാവിലെ മേള ഉദ്ഘാടനം ചെയ്യുക. ഗതാഗത മന്തി തോമസ് ചാണ്ടിയായിരിക്കും മുഖ്യാതിഥി. പെന്‍സില്‍വാനിയ മുന്‍ സ്പീക്കര്‍ ജോണ്‍ പെര്‍സലും എം. ജി.രാധാകൃഷ്‌കൃഷ്ണനും പങ്കെടുക്കും.

ഉദ്ഘാടനത്തിന് ശേഷം സാഹിത്യ സമ്മേളനം, ബിസിനെസ്സ് സെമിനാര്‍, ടൂറിസം സെമിനാര്‍, മാധ്യമ സെമിനാ.ര്‍ എന്നിവ നടക്കും.

അഞ്ചു മണിക്ക് പൊതു സമ്മേളനം രാജ്യ സഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി മാത്യു ടി.തോമസ് മുഖ്യ പ്രഭാഷണം നിര്‍വഹിക്കും.

ഫോക്കാനക്ക്ക്ക് പുതുജീവന്‍നല്‍കത്തക്ക വിവിധ പരിപാടികള്‍ ആലപ്പുഴ മേളയുടെ ആകര്‍ഷണങ്ങള്‍ ആയിരിക്കുമെന്നു സംഘാടകന്‍ അലക്‌സ് തോമസ് മുരിക്കനാനി അറിയിച്ചു.

മാതൃഭാഷാപ്രണാമത്തോടെ അമേരിക്കന്‍ മലയാളിയുടെ വാര്‍ഷിക മേളക്ക് ജന്മനാട്ടില്‍ അരങ്ങുണര്‍ന്നു (കുര്യന്‍ പാമ്പാടി)മാതൃഭാഷാപ്രണാമത്തോടെ അമേരിക്കന്‍ മലയാളിയുടെ വാര്‍ഷിക മേളക്ക് ജന്മനാട്ടില്‍ അരങ്ങുണര്‍ന്നു (കുര്യന്‍ പാമ്പാടി)മാതൃഭാഷാപ്രണാമത്തോടെ അമേരിക്കന്‍ മലയാളിയുടെ വാര്‍ഷിക മേളക്ക് ജന്മനാട്ടില്‍ അരങ്ങുണര്‍ന്നു (കുര്യന്‍ പാമ്പാടി)മാതൃഭാഷാപ്രണാമത്തോടെ അമേരിക്കന്‍ മലയാളിയുടെ വാര്‍ഷിക മേളക്ക് ജന്മനാട്ടില്‍ അരങ്ങുണര്‍ന്നു (കുര്യന്‍ പാമ്പാടി)മാതൃഭാഷാപ്രണാമത്തോടെ അമേരിക്കന്‍ മലയാളിയുടെ വാര്‍ഷിക മേളക്ക് ജന്മനാട്ടില്‍ അരങ്ങുണര്‍ന്നു (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക