Image

ദീലീപ്‌ഷോ-2017 ഇന്ന് സൗത്ത് ഫ്‌ലോറിഡയില്‍

Published on 19 May, 2017
ദീലീപ്‌ഷോ-2017 ഇന്ന്  സൗത്ത്  ഫ്‌ലോറിഡയില്‍

ജനപ്രിയ താരങ്ങള്‍ അണിനിരക്കുന്ന മെഗാ ഹിറ്റ് ദീലീപ്‌ഷോ2017 ഇന്ന് സൗത്ത് ഫ്‌ലോറിഡയില്‍ അരങ്ങേറും. ദിലീപ് ഷോ 2017 ആഘോഷമാക്കി മാറ്റാന്‍ സൗത്ത് ഫ്‌ളോറിഡ ഒരുങ്ങികഴിഞ്ഞു .സ്റ്റാര്‍ എന്റര്‍ടൈന്റ്‌മെന്റിന്റെ ഗ്രൂപ്പ് നടത്തുന്ന ഷോയ്ക്ക് ലോഡര്‍ഹില്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ് ഓഡിറ്റോറിയമാണ് വേദിയാകുന്നത്. [NE Corner of Sunrise Blvd and 441SR 7]. 1100 ഓളം കാണികള്‍ക്കു ഷോ കാണുവാന്‍ അവസരം ഉണ്ടാവും.

ടിക്കറ്റുകള്‍ ഷോ നടക്കുന്ന ഓഡിറ്റോറിയത്തിലെ ബോക്‌സോഫിസിലും, ഓണ്‍ലൈനിലും ലഭ്യമാണ് . കൂടാതെ മാത്യു വര്‍ഗീസ് : 954 234 1201, സുനില്‍ തൈമറ്റം : 305 776 7752, ജോജി ജോണ്‍ : 954 478 7301 എന്നിവരെ ബന്ധപ്പെട്ടാലും , കൂപ്പര്‍ സിറ്റിയിലെ ബിഗ്ബസാര്‍ ഇന്ത്യന്‍ ഗ്രോസറി സ്റ്റോറിലും (12113 Sheridan st, Cooper Ctiy,FL 33026 Ph: 954 433 7599) ലഭിക്കുന്നതാണ് .

മൂന്ന് മണിക്കൂര്‍ കാണികളെ ചിരിയുടെയും, ചിന്തയുടെയും, നടന്ന വൈഭവത്തിന്റെയും ലോകത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്ന പുതുമകള്‍ നിറഞ്ഞ ഷോ നവ്യാനുഭവം പകരുന്നതാണ്. മലയാളത്തിന്റെ ന്യൂ ജെന്‍ ഹാസ്യ സാമ്രാട്ടുകളായ ദിലീപ്, നാദിര്‍ഷ, പിഷാരടി, ധര്‍മ്മജന്‍, കൊല്ലം സുധി, സുബി സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെടുന്ന സ്‌കിറ്റുകളെല്ലാം ഏറെ പുതുമ നിറഞ്ഞതാണ് . കാവ്യാമാധവന്‍, നമിത പ്രമോദ്, ദിലീപ് എന്നിവരോടൊപ്പം ഏഷ്യാനെറ്റ് തകധിമിയിലൂടെ വിജയികളായ താരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങള്‍ എന്നിവയെല്ലാം കാണികളുടെ മനം കവരുന്നു . റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന ഗാനങ്ങള്‍ എല്ലാം തന്നെ കാണികളെ ഹരംകൊള്ളിക്കുമെന്ന് തീര്‍ച്ചയാണ് .
ദിലീപ്, നാദിര്‍ഷ, രമേഷ് പിഷാരടി, ധര്‍മ്മജന്‍, സുധി കൊല്ലം, സുബി സുരേഷ്, ഹരിശ്രീ യൂസഫ്, ഏലൂര്‍ ജോര്‍ജ്, റോഷന്‍ ചിറ്റൂര്‍, സമദ് ,കാവ്യാമാധവന്‍, നമിത പ്രമോദ്, തുടങ്ങി 26 ല്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന ഷോ അമേരിക്കന്‍ മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു.

booktorip.com , സൗത്ത് ഡേഡ് ടയോട്ടാ, മദ്രാസ് കാറ്ററിങ് & ഇവന്റ് പ്രൊഡക്ഷന്‍ എന്നിവര്‍ മെഗാ സ്‌പോണ്‍സേര്‍സും, ജോസ് തോമസ് സി.പി.എ, ജോര്‍ജ് ജോസഫ് മാസ്സ് മ്യൂച്വല്‍, മായാ ഫിസിക്കല്‍ തെറാപ്പി, ഹോംലാന്‍ഡ് റിയാല്‍റ്റി കോര്‍പ്പറേഷന്‍, ചാന്‍സ് ഫാര്‍മസി പ്ലസ് ബില്‍ഡേലി ഇന്‍ഷുറന്‍സ് , ഫെയ്ത് ഹോളിഡേയ്‌സ് എന്നിവര്‍ ഗോള്‍ഡ് സ്‌പോണ്‍സര്‍മാരുമാണ് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക