Image

'സച്ചിന്‍ എ ബില്യണ്‍ ഡ്രീംസി'ന്‌ മോദിയുടെ ആശംസ

Published on 19 May, 2017
'സച്ചിന്‍ എ ബില്യണ്‍ ഡ്രീംസി'ന്‌ മോദിയുടെ ആശംസ


ന്യൂദല്‍ഹി : ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തി. സച്ചിന്റെ ജീവിതകഥ പറയുന്ന `സച്ചിന്‍ എ ബില്യണ്‍ ഡ്രീംസി'നെ പറ്റി വിവരിക്കാനാണ്‌ മോദിയെ കണ്ടതെന്ന്‌ സച്ചിന്‍ ട്വീറ്റ്‌ ചെയ്‌തു . 

ഏറെ ആകാംഷയോടെയാണ്‌ മോദി ചിത്രത്തേക്കുറിച്ച്‌ കേട്ടതെന്നും ചിത്രത്തിന്‌ എല്ലാ ഭാവുകങ്ങളും പ്രധാനമന്ത്രി നേര്‍ന്നെന്നും മാസ്റ്റര്‍ബ്ലാസ്റ്റര്‍ ട്വിറ്ററില്‍ കുറിച്ചു. തന്‍റെ ക്രിക്കറ്റ്‌ ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ മാത്രമല്ല മോശം അവസ്ഥകളും ചിത്രത്തില്‍ വിവരിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ കോഴ വിവാദമടക്കമുള്ള വിഷയങ്ങളും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നും സച്ചിന്‍ പറഞ്ഞു. കൂടിക്കാഴ്‌ച ഏറെ നേരം നീണ്ടു നിന്നു. ഭാര്യ അഞ്‌ജലിക്കൊപ്പമാണ്‌ സച്ചിന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്‌.

ചിത്രത്തിന്‍റെ ട്രെയിലറും ആദ്യഗാനവും പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം തന്നെ വന്‍ ഹിറ്റായിരുന്നു. ലക്ഷകണക്കിനാളുകളാണ്‌ ട്രെയിലറും ഗാനവും ഇതുവരെ കണ്ടത്‌. ചിത്രം മെയ്‌ 26 ന്‌ തീയേറ്ററുകളിലെത്തും.  കേരളം, ഛത്തീസ്‌ഗഢ്‌ എന്നീ സംസ്ഥാനങ്ങളില്‍ ചിത്രത്തിന്‌ നികുതി ഒഴിവാക്കിയിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും മന്ത്രിസഭാ യോഗങ്ങലാണ്‌ ഈ തീരുമാനം എടുത്തത്‌. 

ജയിംസ്‌ എര്‍സ്‌കിനാണ്‌ രചനയും സംവിധാനവും. ഇംഗ്‌ളീഷ്‌ , ഹിന്ദി , മറാത്തി , തമിഴ്‌ , തെലുഗു ഭാഷകളിലായാണ്‌ ചിത്രം പുറത്തിറങ്ങുക.

സച്ചിന്‍ , ധോണി , സച്ചിന്റെ ഭാര്യ അഞ്‌ജലി എന്നിവര്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക