Image

കൊച്ചിയുടെ ലോകകപ്പ്‌ സ്വപ്‌നങ്ങള്‍ക്ക്‌ ഫിഫയുടെ പച്ചക്കൊടി

Published on 18 May, 2017
കൊച്ചിയുടെ ലോകകപ്പ്‌ സ്വപ്‌നങ്ങള്‍ക്ക്‌ ഫിഫയുടെ പച്ചക്കൊടി

കൊച്ചി : കൊച്ചിയുടെ ലോകകപ്പ്‌ സ്വപ്‌നങ്ങള്‍ക്ക്‌ ഫിഫയുടെ പച്ചക്കൊടി. കൊച്ചി ജവഹര്‍ ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സംതൃപ്‌തിയറിയിച്ച്‌ ഫിഫ.ഫിഫ ടൂര്‍ണമെന്റ്‌ ഡയറക്ടര്‍ ഹാവിയര്‍ സെപ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ അവസാന ഘട്ട സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയത്‌.

അണ്ടര്‍ പതിനേഴ്‌ ലോകകപ്പിന്‌ മുന്നോടിയായുള്ള ഒരുക്കങ്ങളില്‍ പൂര്‍ണ സംതൃപ്‌തിയാണ്‌ ഫിഫ സംഘത്തിനുള്ളത്‌.ഫിഫ ടൂര്‍ണമെന്റ്‌ ഡയറക്ടര്‍ ഹാവിയര്‍ സെപ്പിയുടെ നേതൃത്വത്തിലുള്ള സംഘം വിവിധ പരിശീലന മൈതാനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഉച്ചയ്‌ക്ക്‌ ശേഷമാണ്‌ കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ സന്ദര്‍ശനം. 

സംഘാടകരുമായി പ്രത്യേക യോഗവും ഫിഫ സംഘം നടത്തി. യോഗത്തില്‍ ഹാവിയര്‍ സെപ്പിക്ക്‌ പുറമെ ജില്ലാ കളക്ടര്‍ മുഹമ്മദ്‌ വൈ സഫിറുള്ള, ടൂര്‍ണമെന്റ്‌ നോഡല്‍ ഓഫിസര്‍ മുഹമ്മദ്‌ ഹനീഷ്‌ എന്നിവരും പങ്കെടുത്തു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക