Image

നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നെങ്കില്‍ ഒരു മരം നടൂ : വില്‍പ്പത്രത്തില്‍ കേന്ദ്രമന്ത്രി അനില്‍ ദവേ

Published on 18 May, 2017
നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നെങ്കില്‍ ഒരു മരം നടൂ : വില്‍പ്പത്രത്തില്‍  കേന്ദ്രമന്ത്രി അനില്‍ ദവേ

ന്യൂഡല്‍ഹി : പരിസ്ഥിതി സ്‌നേഹം വില്‍പ്പത്രത്തിലും പാലിച്ച്‌ അന്തരിച്ച കേന്ദ്രമന്ത്രി അനില്‍ മാധവ്‌ ദവേ . തനിക്ക്‌ വേണ്ടി സ്‌മാരകം ഒരുക്കേണ്ടെന്നും തന്നെ സ്‌നേഹിക്കുന്നവര്‍ മരം നടുകയാണ്‌ വേണ്ടതെന്നും തന്റെ വില്‍പ്പത്രത്തില്‍ ദവേ എഴുതി വച്ചിരുന്നു.

നര്‍മ്മദയുടെ സംരക്ഷണത്തിനു വേണ്ടി പരിശ്രമിച്ച ദവേ തന്റെ സംസ്‌കാരം നര്‍മ്മദ നദീതീരത്ത്‌ വേണമെന്നും എഴുതിയിരുന്നു . മരം നട്ട്‌ അത്‌ പരിപാലിക്കുമ്പോഴാണ്‌ തനിക്ക്‌ സന്തോഷമുണ്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ന്യൂമോണിയ ബാധിതനായിരുന്നതിനാല്‍ മാസങ്ങളായി അദ്ദേഹം വിശ്രമത്തിലായിരുന്നു. ഈയിടയ്‌ക്കാണ്‌ വീണ്ടും ഓഫീസിലെത്തിയത്‌. വ്യാഴാഴ്‌ച രാവിലെ ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന്‌ ഉടന്‍ തന്നെ എയിംസില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .

ആത്മാര്‍ത്ഥതയുള്ള പൊതുപ്രവര്‍ത്തകനായിരുന്നു ദവേ എന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക